തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്.

നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും പ്രേക്ഷക മനസ്സിൽ ഇടം നേടിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധിക്കർത്താവുമായിരുന്നു.

തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദൻ ബോബ് മലയാളത്തിൽ മോഹൻലാൽ നായകനായ ‘ഭ്രമരം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

കലാഭവൻ നവാസിന്റെ തലയിൽ മുറിവ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ശനിയാഴ്ച രാവിലെ കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം ഹൃദയാഘാതം മൂലമാണ് എന്ന് സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന.

ഇതിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണവും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങാൻ സ​ഹായം തേടാൻ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞു വീണതെന്നാണ് കരുതുന്നത്.

ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നടൻ വീണു കിടന്നിരുന്നത്. മുറിയുടെ വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ നവാസിന്റെ തലയിലും മുറിവുണ്ടായി.

അതേസമയം പൊതുദർശനത്തിന് ശേഷം കലാഭവൻ നവാസിന്റെ ഖബറടക്കം പൂർത്തിയായി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്.

തുടർന്ന് അദ്ദേഹത്തെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണു നവാസ് ചോറ്റാനിക്കരയിൽ എത്തിയത്.

ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.

പ്രൊഫ. എം.കെ. സാനു വിടവാങ്ങി

കൊച്ചി: പ്രശസ്ത എഴുത്തുകാരൻ പ്രൊഫ. എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിരിക്കെ വൈകിട്ട് 5.35നായിരുന്നു അന്ത്യം സംഭവിച്ചത്.

ഇടുപ്പെല്ലിനു ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയായിരുന്നു.

എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽ പ്രാഗദ്ഭ്യം തെളിയിച്ച അദ്ദേഹത്തിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്.

1928ൽ ആലപ്പുഴ തുമ്പോളിയിലാണ് ജനനം. നാലുവർഷത്തോളം സ്‌കൂൾ അധ്യാപകനായും പിന്നീട് വിവിധ കോളേജുകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

40 ഓളം പുസ്തകങ്ങൾ രചിച്ചു. 1985 ലും 2002ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഭാര്യ: പരേതയായ എന്‍.രത്‌നമ്മ. ‌‌‌‌‌

Summary: Veteran Tamil actor and comedian Madhan Bob passed away at the age of 71. He was undergoing treatment for cancer and died around 5 PM today. Known for his unique comic timing, he was a beloved figure in Tamil cinema.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

Related Articles

Popular Categories

spot_imgspot_img