web analytics

മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ അന്തരിച്ചു

ചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്‌കർ (91) അന്തരിച്ചു. വാർധക്യസഹജമായ അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ രമ ഭാസ്‌കറിന്റെ മരണത്തിനുശേഷം ചെന്നൈയിലെ ഒരു കൂട്ടം ഡോക്ടർമാർ നടത്തിവരുന്ന വയോജന സൗഹാർദ കേന്ദ്രത്തിലേക്ക് കുറച്ചുമാസങ്ങൾക്കുമുമ്പ് കേരളത്തിൽ നിന്ന് അദ്ദേഹം താമസം മാറുകയായിരുന്നു.

1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് ജനിച്ചത്. പിതാവ് ഏ.കെ ഭാസ്കർ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മാതാവ്: മീനാക്ഷി ഭാസ്കർ. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്സി യും 1959 ൽ യൂനിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ: രമ ബി. ഭാസ്കർ. ഏകമകൾ ബിന്ദു ഭാസ്കർ നേരത്തേ നിര്യാതയായിരുന്നു. ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം 2014 ൽ ബി.ആർ.പി. ഭാസ്കറിനു ലഭിച്ചു.

 

Read Also: മൂന്നാം ഊഴം ഉറപ്പിച്ച് മോദി; തൊട്ടു പിന്നാലെ ഇന്ത്യ സംഖ്യം, രാജ്യം ആർക്കൊപ്പം

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് ‘രാജാവ്”

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് 'രാജാവ്" മലപ്പുറം: പ്രപഞ്ചത്തിലെ അപൂർവ ലൈമാൻ–ആൽഫ...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി

ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി അമേരിക്കൻ...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img