web analytics

മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കുന്നില്ല

ആലപ്പുഴ: താൻ ഒരു മുസ്ലിം വിരോധിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ബാബരി മസ്ജിദ് തകർത്തപ്പോൾ എതിർത്തത് എസ്എൻഡിപി അല്ലേയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

മലപ്പുറത്തെ കുറിച്ചുള്ള പരാമർശം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.

താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണ്. തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

മലപ്പുറത്ത് ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നും നടേശൻ ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളേജ് പോലും തങ്ങൾക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിക്കുകയായിരുന്നു.

മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, മറിച്ച് പരാമർശങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയായിരുന്നു. താൻ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകർത്തപ്പോൾ എസ്എൻഡിപിയല്ലേ എതിർത്തത് എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

മുസ്ലിംലീഗിനെതിരെ രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന മുസ്ലിംലീഗുകാർ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു.

അവർ വിളിച്ചപ്പോൾ പോകാതിരുന്നപ്പോൾ മുതലാണ് എതിർക്കാൻ തുടങ്ങിയത്. ലീഗുകാരാണ് യഥാർത്ഥ വർഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

വാഗമൺ വശ്യമാണ്, പക്ഷേ ബസ് സ്റ്റാൻഡ് ഇല്ല; നട്ടംതിരിഞ്ഞു വിനോദ സഞ്ചാരികൾ ഉൾപ്പെടെ ജനം

ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ വാഗമണ്ണിൽ ജനം ദുരിതത്തിൽ വിനോദ സഞ്ചാര പട്ടികയിൽ ഇടം...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ് വിവരങ്ങൾ വരെ അപകടത്തിൽ

14.9 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയ മുതൽ ബാങ്കിംഗ്...

മൂന്നാമത്തെ കൺമണിയെ വരവേറ്റ് അപ്പാനി ശരത്; സന്തോഷം പങ്കുവച്ച് നടൻ

മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ താരം അപ്പാനി ശരത്തിന്റെ...

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img