കേരളത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാൻ പോലും തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് വലത് മുന്നണികൾ അമിതമായ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന വിമർശനമാണ് വെള്ളാപ്പള്ളി ഉയർത്തുന്നത്. (Vellappally Natesan speaking Against UDF and LDF)
മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ തൃശൂരിൽ വിജയിച്ചതെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മാസിക യോഗനാദത്തിന്റെ എഡിറ്റോറിയയിൽ എഴുതി.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികള്‍ക്ക് ധൈര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
തന്നെ ക്രൂശിക്കാന്‍ വരുന്നവര്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങനെയെന്ന് കാണണം. ഇരുമുന്നണികളുടെയും മുസ്ളിം പ്രീണനവും മുസ്ളിം ലീഗിന്റെയും കുറേ മുസ്ളിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടെന്നാണ് വെളളാപ്പളളിയുടെ നിരീക്ഷണം.
കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വം വ്യക്തമാകാന്‍ സാമ്പത്തിക സര്‍വേ നടത്തണമെന്ന ആവശ്യം കൂടി വെളളാപ്പളളി ലേഖനത്തിൽ പങ്കുവച്ചു.
Read More: രാഹുൽ നിലനിർത്തുക വയനാടോ റായ്ബറേലിയോ ? തീരുമാനം നാളെ ഉണ്ടാകും
Read More: ‘മുരളിയേട്ടാ മാപ്പ്’; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ്
Read More: താളമേകാൻ പഞ്ചാബി ഗായകൻ; ‘കൽക്കി 2898 എഡി’യുടെ പ്രമോ വീഡിയോ പുറത്തെത്തി