സംസ്ഥാനത്ത് ആർസി, ഡ്രൈവിംഗ് ലൈസൻസ് ലൈസൻസ്, PET G കാർഡ് എന്നിവയുടെ വിതരണം പുനരാരംഭിക്കുന്നു. സർക്കാർ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിലാണ്. അച്ചടി മുടങ്ങിയതിനെ തുടർന്നു ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ (ആർസി) വിതരണം 3 3 മാസത്തിലേറെ തടസ്സപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആർസിയും ഡ്രൈവിങ് ലൈസൻസും അച്ചടിച്ചതിന് ബെംഗളൂരു ഐടിഐ ലിമിറ്റഡിന് നൽകാനുള്ള 8.66 കോടി രൂപയും സി ഡിറ്റിന് നൽകാനുള്ള 6.34 കോടി രൂപയുമാണ് അനുവദിച്ചത്.പണം നൽകാത്തതിനെ തുടർന്നു നവംബർ മുതൽ അച്ചടി നിർത്തി വച്ചിരിക്കുകയായിരുന്നു. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയർ കുടിശിക തപാൽ വകുപ്പിനും നൽകി. 24000 ബുക്കും ലൈസൻസും ഇന്ന് ആർടി ഓഫീസുകളിൽ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. തപാൽ വകുപ്പ് വിസമ്മതിച്ചാൽ KSRTCയിൽ കൊറിയർ എത്തിക്കാൻ സംവിധാനം ഒരുക്കാനാണ് നീക്കം.