അർധരാത്രി നിയമം ലംഘിച്ച് ചീറിപ്പാഞ്ഞ കാറുകൾ പിടികൂടി; തീ തുപ്പുന്ന സൈലൻസർ കണ്ട് കണ്ണുതള്ളി നാട്ടുകാർ
കൊച്ചി: നഗരത്തിൽ അർധരാത്രി മത്സരയോട്ടം നടത്തിയ നാല് ആഡംബര കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി ക്വീൻസ് വോക്ക്‌വേയിൽ പുലർച്ചെ ഒരു മണിയോടെയാണ് സെൻട്രൽ പൊലീസിന്റെ നടപടി.
മറ്റ് വാഹനയാത്രികർക്കും നാട്ടുകാർക്കും ഭീഷണിയാകുന്ന രീതിയിൽ അമിതവേഗതയിൽ പാഞ്ഞ വാഹനങ്ങളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഈ വാഹനങ്ങളിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഘടിപ്പിച്ചതായി കണ്ടെത്തി.
കാതടപ്പിക്കുന്ന ശബ്ദത്തിന് പുറമെ, ഒരു കാറിൽ സൈലൻസറിലൂടെ തീജ്വാലകൾ പുറത്തുവരുന്ന (Fire spitting) തരത്തിലുള്ള പ്രത്യേക സംവിധാനവും സജ്ജീകരിച്ചിരുന്നു.
അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ അധികൃതർ പരിശോധന ശക്തമാക്കുകയാണ്.
അടുത്തിടെ മെർസിഡീസായി മാറിയ മാരുതിയും ‘ഫെരാരി’ രൂപത്തിൽ എത്തിയ മിത്സുബിഷി ലാൻസറും പിടിക്കപ്പെട്ടതോടെയാണ് വാഹന മോഡിഫിക്കേഷനുകളുടെ നിയമസാധുതയെക്കുറിച്ചുള്ള സംശയങ്ങൾ വീണ്ടും ഉയർന്നത്.
ലളിതമായി പറഞ്ഞാൽ, ആർടിഒയുടെ അനുമതിയില്ലാതെ വാഹനത്തിൽ വരുത്തുന്ന എല്ലാ ഘടനാപരമായ മാറ്റങ്ങളും നിയമവിരുദ്ധമാണ്.
എന്നാൽ ആർടിഒയുടെ അനുമതി നേടിയാൽ ചില മോഡിഫിക്കേഷനുകൾ നിയമപരമായി നടത്താൻ സാധിക്കും. രൂപമാറ്റം നടത്തിയാൽ ഏഴ് ദിവസത്തിനുള്ളിൽ ആർടിഒയിൽ വാഹനം ഹാജരാക്കി ആർസി പുതുക്കണമെന്നും ചട്ടമുണ്ട്.
✔️ നിയമസാധുതയുള്ള മോഡിഫിക്കേഷനുകൾ
നിറം മാറ്റം: ആർടിഒ അനുമതിയോടെ വാഹനത്തിന്റെ നിറം മാറ്റാം. പുതുക്കിയ നിറം ആർസിയിൽ രേഖപ്പെടുത്തണം.
ആക്‌സസറികൾ: ടോപ് വേരിയന്റ് ഫീച്ചറുകൾ/ആക്‌സസറികൾ കുറഞ്ഞ വേരിയന്റിൽ ചേർക്കാം (ഹോമലോഗേഷൻ പരിധിക്കുള്ളിൽ).
എഞ്ചിൻ മാറ്റം: ആർടിഒ അനുമതി നിർബന്ധം. പുതിയ എഞ്ചിൻ വിവരങ്ങൾ ആർസിയിൽ അപ്ഡേറ്റ് ചെയ്യണം. ഉയർന്ന വേരിയന്റിലെ എഞ്ചിൻ കുറഞ്ഞ വേരിയന്റിൽ ഘടിപ്പിക്കുന്നതിനും അനുമതി വേണം.
❌ നിയമവിരുദ്ധ മോഡിഫിക്കേഷനുകൾ
വലിച്ചുനീട്ടൽ (Stretching): ലിമോസീൻ രൂപമാറ്റങ്ങൾ സുരക്ഷാ ഭീഷണിയായതിനാൽ നിരോധിതം.
വെട്ടിയൊതുക്കൽ (Chopping/Cutting): ചാസിസ്/ഘടന ദുർബലപ്പെടുത്തുന്ന മാറ്റങ്ങൾ നിയമവിരുദ്ധം.
അനൗദ്യോഗിക പാർട്സ് ഉപയോഗം: ARAI മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഘടകങ്ങൾ ഉപയോഗിക്കുന്നത് നിരോധിതം.
ഉയരം വർധിപ്പിക്കൽ (Lift Kits): സാധാരണ റോഡ് വാഹനങ്ങളിൽ ലിഫ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധം; ബ്ലൈൻഡ് സ്‌പോട്ടുകൾ വർധിപ്പിക്കുകയും അപകടസാധ്യത കൂട്ടുകയും ചെയ്യും.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ആർടിഒയ്ക്ക് പൂർണ്ണ അധികാരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
English Summary
Vehicle modification rules in India allow certain changes only with RTO approval. While color changes, accessories, and engine replacements can be legal if approved and updated in the RC, structural alterations like stretching, chopping, unauthorized parts, and lift kits are illegal. Authorities have intensified enforcement against unlawful modifications.
vehicle-modification-laws-india-legal-illegal-rto-permission
vehicle modification, RTO rules, illegal car modification, legal car mods, ARAI norms, Kerala transport, road safety, automobile regulations









