വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു അപകടം

വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു അപകടം

മുണ്ടക്കയം 35 ാം മൈലിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സൂചന.

കുട്ടിക്കാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ പിൻചക്രത്തിന്റെ തകരാർ മൂലം റോഡരികിലുള്ള കൈതത്തോട്ടത്തിലേക്ക് വാഹനം മറിയുകയായിരുന്നു എന്നാണ് സൂചന.

പലതവണ മറിഞ്ഞ വാഹനം കൂടുതൽ താഴ്ച്ചയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറഞ്ഞ ഗിയറിൽ ബ്രേക്ക് ചവിട്ടിയിറങ്ങുന്ന വാഹനങ്ങളുടെ ബ്രേക്ക് സംവിധാനം ചൂടായും തുടർന്ന് ടയർ പൊട്ടിയും ഒക്കെയാണ് ഇവിടെ അപകടങ്ങളുണ്ടാകുന്നത്.

കിലോമീറ്ററുകളോളം നീളുന്ന ചെങ്കുത്തായ ഇറക്കത്തിൽ ഇവിടെ വാഹനാപകടങ്ങൾ പതിവാണ്.

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി.

മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശ (52)നാണ് അപകടത്തില്‍പ്പെട്ടത്…Read More

വിദ്യാർത്ഥിനിക്ക് നേരെ പീഡനം, കണ്ണൂർ സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കണ്ണൂർ സർവകലാശാലയിലെ അധ്യാപകനെ അറസ്റ്റ് ചെയ്‌തു. പാലയാട് ക്യാംപസിലെ അധ്യാപകൻ കെ കെ കുഞ്ഞഹമ്മദി(59)നെയാണ് ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത്.

പാലയാട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുറ്റ്യാടി സ്വദേശിയായ കുഞ്ഞഹമ്മദ്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഗവേഷക വിദ്യാർത്ഥിനിയെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്...Read More

പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും

തൃശൂര്‍: പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കുമെന്ന് അറിയിപ്പ്. പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുന്നത്.

നാളെ രാവിലെ ഒന്‍പത് മണി മുതല്‍ കെ എസ് ഇ ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം/ റിവര്‍ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും എന്നാണ് അറിയിപ്പിൽ പറയുന്നത്…Read More

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ?

ഇന്ത്യയിലെ ടോപ് ഫുട്ബോൾ ലീഗിനെ പറ്റി എവിടെയും സൂചിപ്പിക്കാതയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുതിയ മത്സര കലണ്ടർ പുറത്തിറക്കിയത്.

ഇതോടെയാണ് 2025 ഡിസംബറിന് ശേഷം ഐ.എസ്.എൽ ഇനിതുടരുമോ എന്നതരത്തിലുള്ള ചർച്ചകൾ തുടങ്ങിയത്.

ഐ.എസ്.എല്ലിന്റെ ബിസിനസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റിലയൻസ്-സ്റ്റാർ സംയുക്ത സംരംഭമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും എ.ഐ.എഫ്.എഫും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാർ ഇത്തവണ അവസാനിക്കുകയാണ്…Read More

അങ്കണവാടിയിലെ ഫാൻ പൊട്ടി വീണു മൂന്ന് വയസുകാരന് പരിക്ക്

കൊല്ലം: അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊല്ലം തിരുമുല്ലവാരത്ത് ആണ് സംഭവം. ആദിദേവ് എന്ന വിദ്യാർഥിയുടെ തലക്കാണ് പരിക്കേറ്റത്.

ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

അപകട സമയത്ത് മൂന്ന് കുട്ടികളായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. ഫാന്‍ പൊട്ടിവീണതോടെ കുട്ടികളുടെ നിലവിളികേട്ട്...Read More

വീണ്ടും ഭാരതാംബ വിവാദം

വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ സർട്ടിഫികറ്റ് വിതരണ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും എന്നത് ഇല്ലായിരുന്നു.

എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ കാണുന്നത് ഭാരതാംബയുടെ ചിത്രം. കൂടാതെ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. അതിനാലാണ് മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്…Read More

Summary: A vehicle carrying college students lost control and fell into a gorge at the 35th mile in Mundakayam. Preliminary indications suggest that a technical fault in the vehicle may have caused the accident.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പല കാര്യത്തിന്...

ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് തടസ്സപ്പെടുന്നു; പിന്നിലാര് ..?

ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ്...

Related Articles

Popular Categories

spot_imgspot_img