പുനലൂർ: തെന്മല വനത്തിൽ പച്ചക്കറി മാലിന്യം തള്ളിയ യുവാക്കളെ വനം അധികൃതർ പിടികൂടി. പത്തനാപുരം സ്വദേശികളായ ജയരാജ് (29), അഖിൽ(26) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. തെന്മല ഡാം റോഡിലെ ഒന്നാം വളവിൽ വനത്തിലാണ് തമിഴ്നാട്ടിലേക്ക് വന്ന മിനിലോറിയിൽ പച്ചക്കറി മാലിന്യം തള്ളിയത്.
പുനലൂർ ഭാഗങ്ങളിൽ നിന്ന് പച്ചക്കറി കടകളിലെ അവശിഷ്ടങ്ങൾ ചാക്കിൽകെട്ടി കൊണ്ടു വരികയായിരുന്നു. ഈ സമയം പട്രോളിങ് കഴിഞ്ഞ് വന്ന റേഞ്ച് ഓഫിസർ സെൽവരാജും സംഘവും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനവും പ്രതികളേയും പുനലൂർ കോടതിയിൽ ഹാജരാക്കി.