ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നം ആയിരുന്ന വനം കൊള്ളക്കാരൻ വീരപ്പന്റെ മകളും ലോക്സഭയിലേക്ക് മത്സരിക്കുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും നാം തമിഴർ കക്ഷിയുടെ സ്ഥാനാർത്ഥിയായിട്ടാണ് വീരപ്പന്റെ മകൾ മത്സരിക്കുന്നത്. വീരപ്പൻ- മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഡ്വക്കേറ്റുമായ വിദ്യാറാണിയാണ് മത്സര രംഗത്തുള്ളത്. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായ വിദ്യാറാണി അടുത്തിടെ ബിജെപിയിൽ നിന്നും രാജി വെച്ചിരുന്നു. 1990 -2000 കാലഘട്ടത്തിൽ തമിഴ്നാട്, കേരളം, കർണാടക വനമേഖല അടക്കിവാണ വീരപ്പനെ 2004ലാണ് വൃത്തിയൊക്കെ ഓ#Candidatreപ്പറേഷനിലൂടെ തമിഴ്നാട് കൊലപ്പെടുത്തിയത്. വീരപ്പന്റെ രണ്ടാമത്തെ മകളായ വിദ്യാ റാണി 2020 ഫെബ്രുവരിയിലാണ് ബിജെപിയിൽ അംഗത്വം എടുത്തത്. എന്നാൽ അടുത്തിടെ ബിജെപി അംഗത്വം രാജിവച്ച അവർ ‘നാം തമിഴർ’ രുടെ ഭാഗമാവുകയായിരുന്നു.
![veerappan](https://news4media.in/wp-content/uploads/2024/03/veerappan.jpg)