മിൽക്ക് ബാങ്ക് വൻ വിജയമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ആരംഭിച്ച മുലപ്പാൽ ബാങ്കുകൾ വൻ വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മൂന്ന് മുലപ്പാൽ ബാങ്കുകളിൽ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങൾക്കാണ് മുലപ്പാൽ നൽകിയത് എന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കാലത്ത് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും മുലപ്പാൽ ബാങ്കുകൾ സജ്ജമായി വരികയാണ് എന്നും മന്ത്രി പറഞ്ഞു.
4673 അമ്മമാരാണ് ഇതുവരെ മുലപ്പാൽ ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 11,441 കുഞ്ഞുങ്ങൾക്കും തൃശൂർ മെഡിക്കൽ കോളജിൽ 4870 കുഞ്ഞുങ്ങൾക്കും എറണാകുളം ജനറൽ ആശുപത്രിയിൽ 996 കുഞ്ഞുങ്ങൾക്കും മുലപ്പാൽ നൽകി.
ഈ പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ ആശുപത്രികളിൽ മുലപ്പാൽ ബാങ്ക് സജ്ജമാക്കും എന്നും വീണ ജോർജ് അറിയിച്ചു.
കൂടുതൽ ആശുപത്രികളിൽ മിൽക്ക് ബാങ്ക് യാഥാർഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ അഞ്ചു വാചകങ്ങൾ കുഞ്ഞുങ്ങളോട് ഒരിക്കലും മിണ്ടരുത്; മക്കള്‍ പെരുമാറ്റ ദൂഷ്യമുള്ളവരാകും; പ്രശസ്ത പാരന്റിംഗ് പരിശീലക പറയുന്നത് ഇങ്ങനെ:
നമ്മുടെ കുട്ടികളോട് (അല്ലെങ്കിൽ അവരുടെ ചുറ്റുപാടുമുള്ളവരോട് പോലും) സംസാരിക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന വാക്യങ്ങൾ ലോകത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമല്ല, അവർ വളർത്തിയെടുക്കുന്ന വിശ്വാസങ്ങളെയും സ്വാധീനിക്കുന്നു.
കുഞ്ഞുങ്ങളോട് സംസാരിക്കുനന്തിനും ഒരു ഭാഷയുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കാതെ സംസാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക.
കുട്ടികളോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 വാചകങ്ങൾ ഇവയാണെന്നു ഈ രംഗത്തെ വിദഗ്ദർ പറയുന്നു.
‘നീ അത് ചെയ്തില്ലെങ്കില്‍ നിന്നെ…’ തുടങ്ങിയ ഭീഷണികളോ ‘അത് നിര്‍ത്തുക’ തുടങ്ങിയ ആജ്ഞകളോ, കുട്ടികളോട് പാടില്ല. ഇത് കുട്ടികള്‍ ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണു ഇവർ പറയുന്നത്.
‘നിനക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമല്ലോ.’ എന്നതാണ് ഒഴിവാക്കേണ്ട രണ്ടാമത്തെ വാചകം. പകരം, കഴിവ് മുഴുവന്‍ പ്രകടിപ്പിക്കുന്നതിന് നിനക്ക് എന്തോ തടസ്സമാകുന്നുണ്ടല്ലോ? നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം’ എന്നാണ് പറയേണ്ടത്.
‘നീ ഈ പറയുന്നത് കേട്ടില്ലെങ്കില്‍, നിനക്ക് (ഏതെങ്കിലും ഒരു പരിഗണനയോ സമ്മാനമോ) കിട്ടില്ല.’ എന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു വാക്യം. അതിനു പകരമായി, ‘ഞാന്‍ പറയുന്നത് പോലെ ചെയ്യാന്‍ നീ എപ്പോഴാണ് തയ്യാറാകുന്നത് . അപ്പോള്‍ ഇത് ലഭിക്കും’ എന്ന് പറയാം.
‘ കരച്ചില്‍ നിര്‍ത്ത്, ഇല്ലെങ്കില്‍ ശിക്ഷ കിട്ടും’ എന്നുള്ളതാണ് ഒഴിവാക്കേണ്ട മറ്റൊരു കാര്യം. അതിനു പകരമായി സ്നേഹത്തോടെ ‘ നീ എന്തിനാണ് വിഷമിക്കുന്നത്? ‘ എന്ന് ചോദിക്കാം.
‘നിന്നോട് എത്ര തവണ ഞാന്‍ ഇത് പറയണം?’ എന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു വാചകം. അതിനു പകരമായി, ഞാന്‍ ഒരുപാട് തവണ ഇക്കാര്യം പറഞ്ഞതല്ലെ, ഇത് ചെയ്യാന്‍ എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിക്കണം.
ഞാന്‍ പറഞ്ഞതുകൊണ്ട് നീ അങ്ങനെ തന്നെ ചെയ്യണം എന്ന വാചകം കുട്ടികളോടു പറയുന്നത് നല്ലതല്ല. ഇത് കുട്ടികളുടെ ആശയവിനിമയ സാധ്യതയെ ഇല്ലാതെയാക്കും.
അതിനു പകരമായി, ‘ഈ തീരുമാനം നിനക്ക് ഇഷ്ടമില്ലെന്നറിയാം, എന്നാല്‍, എന്തുകൊണ്ടാണ് ഞാനിത് പറയുന്നത് എന്ന് പറഞ്ഞതരാം’ എന്ന് പറയുക.
”എനിക്ക് എന്റെ ജോലി വെറുപ്പാണ്’, ”നീ എന്നെ വല്ലാതെ ഭ്രാന്തനാക്കുന്നു.” ”എല്ലാം ശരിയാകും.” തുടങ്ങിയ വാചകങ്ങള് അവരുടെ ഭാവിക്ക് ഗുണം ചെയ്യില്ല എന്നാണു അവർ പറയുന്നത്.
Summary: Kerala Health Minister Veena George announced that the state’s breast milk banks have been a major success. So far, 17,307 infants have benefited from the services of three breast milk banks across various hospitals in the state.