“മകളെ ജീവനോടെ വേണം” കണ്ണുനീരോടെ അമ്മ
വർക്കല: ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടു ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് പെൺകുട്ടിയുടെ അമ്മ പ്രീയദർശിനി ആവശ്യപ്പെട്ടു.
“മകളുടെ ശരീരമൊട്ടാകെ ഇരുപതോളം മുറിവുകളുണ്ട്. അവൾ പാതി കണ്ണടച്ച നിലയിലാണ്, തണുത്ത് ഐസ് പോലെ കിടക്കുകയാണ്.
വെന്റിലേറ്ററിന്റെ സഹായത്തിലാണ് ശ്വാസം. എത്രയും പ്രയാസപ്പെട്ട് ഞാൻ വളർത്തിയ മകളാണ് ഇത്,” കണ്ണുനീരോടെ അമ്മ പറഞ്ഞു.
അമ്മ പറഞ്ഞത് അനുസരിച്ച്, ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് സംഭവം അറിയാൻ കഴിഞ്ഞത്. “സോനയെയാണ് തള്ളിയിട്ടത്” എന്ന് മകൻ വിളിച്ച് പറഞ്ഞപ്പോഴാണ് ഞെട്ടലുണ്ടായത്.
“നാളെ രാവിലെ മാത്രമേ വിദഗ്ധ അഭിപ്രായം ലഭിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതുവരെ ചികിത്സാരേഖകളും കാണിച്ചിട്ടില്ല.
സർക്കാർ ഇടപെട്ട് എനിക്കെന്റെ മകളെ ജീവനോടെ തന്നെ തിരികെ തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു,” അമ്മ പറഞ്ഞു.
നിലവിൽ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ രാത്രി 8.45-ഓടെ വർക്കല അയന്തിക്ക് സമീപത്താണ് സംഭവം നടന്നത്.
തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു പെൺകുട്ടിയും കൂട്ടുകാരിയും യാത്ര ചെയ്യുന്നത്.
അക്രമി സുരേഷ് കുമാർ ഇവരെ ആക്രമിച്ച് ശ്രീകുട്ടിയെ ചവിട്ടി തള്ളിയിടുകയായിരുന്നു. കൂട്ടുകാരി അർച്ചനയെയും തള്ളിയിട്ടെങ്കിലും വാതിലിന്റെ കമ്പിയിൽ പിടിച്ച് അവൾ രക്ഷപ്പെടുകയായിരുന്നു.
മറ്റ് യാത്രക്കാർ ഓടിയെത്തി സഹായം ചെയ്തതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വാതിലിന് സമീപം മാറിനിൽക്കാത്തതിനോടുള്ള ദേഷ്യമാണ് ക്രൂരമായ ആക്രമണത്തിന് കാരണമായത് എന്നാണ് വിവരം.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി 8.45-ഓടെ വർക്കല അയന്തിക്ക് സമീപത്ത് വച്ചായിരുന്നു പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീകുട്ടിയെ അക്രമിയായ സുരേഷ് കുമാർ പുറത്തേക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു.
ശ്രീക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അർച്ചനയെയും ഇയാൾ തള്ളിയിട്ടിരുന്നു. എന്നാൽ വാതിലിന്റെ കമ്പിയിൽ പിടിച്ച് നിൽക്കാൻ അർച്ചനക്കായി.
മറ്റുയാത്രക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുക ആയിരുന്നു. വാതിലിന് സമീപത്തുനിന്ന് മാറിനിൽക്കാത്തതിനാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.
English Summary:
The family of the young woman who was brutally pushed off a moving train in Varkala has alleged that she is not receiving proper medical care at Thiruvananthapuram Medical College. Her mother, Priyadarshini, tearfully appealed for government intervention, saying her daughter has over 20 injuries and is on ventilator support. The incident occurred around 8:45 p.m. near Varkala Ayanti station when accused Suresh Kumar allegedly pushed the victim, Sreekutti, out of the Kerala Express. Her friend Archana, who was also attacked, narrowly escaped by holding onto the train door’s handle. The girl remains in critical condition, and the family insists that the government ensure she receives the best possible treatment.









