web analytics

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ

ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും.

രാജധാനി എക്സ്പ്രസിനെക്കാൾ കൂടുതൽ വേഗതയും അത്യാധുനിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ട്രെയിനിൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് റെയിൽവേ നടപ്പാക്കുന്നത്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ സീറ്റ് പങ്കിടുന്ന ആർഎസി സംവിധാനം ഉണ്ടായിരിക്കില്ല. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളും അനുവദിക്കില്ല.

കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. സീറ്റുകൾ ലഭ്യമല്ലെങ്കിൽ ടിക്കറ്റ് ഇഷ്യൂ ചെയ്യില്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി.

രാജധാനി എക്സ്പ്രസിനേക്കാൾ അല്പം ഉയർന്ന നിരക്കായിരിക്കും വന്ദേ ഭാരത് സ്ലീപ്പറിന്. കുറഞ്ഞത് 400 കിലോമീറ്റർ ദൂരത്തിനുള്ള ചാർജ് ഈടാക്കും.

3 എസി: കിലോമീറ്ററിന് 2.4 രൂപ (400 കി.മീ. – ₹960 + GST)

2 എസി: കിലോമീറ്ററിന് 3.1 രൂപ (400 കി.മീ. – ₹1,240 + GST)

1 എസി: കിലോമീറ്ററിന് 3.8 രൂപ (400 കി.മീ. – ₹1,520 + GST)

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടാൻ ശേഷിയുണ്ടെങ്കിലും, തുടക്കത്തിൽ 130 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ്. അപകടങ്ങൾ ഒഴിവാക്കാൻ കവച് സുരക്ഷാ സാങ്കേതികവിദ്യയും ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോമാറ്റിക് വാതിലുകൾ, കുറഞ്ഞ ശബ്ദ മലിനീകരണമുള്ള കോച്ചുകൾ, മികച്ച സസ്പെൻഷൻ, ആധുനിക ബർത്തുകൾ എന്നിവ യാത്ര കൂടുതൽ സുഖകരമാക്കും.

ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക — 11 3AC, 4 2AC, 1 1AC. ആദ്യ ഘട്ടത്തിൽ പശ്ചിമ ബംഗാളിലും അസമിലുമായി ഒൻപത് പ്രധാന സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഗുവഹാത്തി–ഹൗറ യാത്രയിൽ ഏകദേശം മൂന്ന് മണിക്കൂർ സമയം ലാഭിക്കാനാകും.

English Summary:

Indian Railways is set to launch the Vande Bharat Sleeper trains next week, offering faster travel and advanced facilities compared to the Rajdhani Express. The new trains will allow only confirmed tickets—no RAC or waiting list bookings. Ticket fares will be slightly higher than Rajdhani, with a minimum charge for 400 km. Equipped with modern safety systems, automatic doors, and premium interiors, the train will initially run at 130 kmph. The Guwahati–Howrah route is expected to save nearly three hours of travel time.

vande-bharat-sleeper-train-ticket-rules-fares-service-launch

Vande Bharat Sleeper, Indian Railways, Train Service, Railway News, Ticket Booking Rules, Rajdhani Express, High Speed Trains, India Transport

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു കഴിഞ്ഞ വർഷം...

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ...

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം കുറവിലങ്ങാട് (കോട്ടയം):...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

Related Articles

Popular Categories

spot_imgspot_img