തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ് കേസിൽ ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെതിരെ പോലീസ് ബലാത്സംഗ കേസെടുത്തു. പ്രതിയുടെ മൊഴിയിൽ വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെയാണ് കേസെടുത്തത്. സുജിത്തിൻ്റെ വീട്ടിൽ കയറി ഭാര്യയെ യുവ ഡോക്ടർ വെടിവെക്കുകയായിരുന്നു.(Vanchiyoor firing; A case against the husband of the woman who was shot)
സുജിത്തും പ്രതിയായ ഡോക്ടറും തമ്മിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനിടെ കോവിഡ് കാലത്ത് സൗഹൃദത്തിലായിരുന്നു. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നാണ് പ്രതി മൊഴി നൽകിയത്. ഇവരുടെ പരാതിയിലാണ് സുജിത്തിനെതിരെ കേസെടുത്തത്.
കഴിഞ്ഞ കുറേ നാളുകളായി സുജിത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുജിത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.