വല്ലാത്തൊരു വൈഭവം തന്നെ; 35 പന്തിൽ സെഞ്ചുറി; സച്ചിനെക്കാൾ കേമനാകുമോ സൂര്യവൻഷി

ജയ്‌പുർ: ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി വൈഭവ് സൂര്യവൻഷി. ട്വന്റി 20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ്‌ വൈഭവ്‌ തന്റെ പേരിൽ കുറിച്ചത്.

ഇതോടൊപ്പം ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വെെഭവ് മാറി. 35 പന്തിൽ സെഞ്ചുറി നേടിയ താരത്തിന് വെറും 14 വയസും 32 ദിവസവും മാത്രമാണ്‌ പ്രായം. 36 പന്തിൽ 101 റൺസാണ് കളിയിലെ താരത്തിന്റെ ആകെ സമ്പാദ്യം.

കഴിഞ്ഞ മെഗാ താരലേലത്തിലായിരുന്നു വെെഭവിനെ രാജസ്ഥാൻ റാഞ്ചിയത്. അതോടെ ഏതെങ്കിലും ഐപിഎൽ ഫ്രാഞ്ചെെസിയിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് താരം തന്റെ പേരിലാക്കിയിരുന്നു.

ബിഹാർ സ്വദേശിയായ വൈഭവിനെ 1.1 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. തുടർന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലൂടെ ലീഗിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമായും വെെഭവ് മാറി.

ഗുജറാത്ത് ടെെറ്റൻസ് ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് വേണ്ടി യശ്വസി ജയ്സ്വാളിനൊപ്പം (40 പന്തിൽ 70*) ഓപ്പണറായി ഇറങ്ങിയാണ് വെെഭവിന്റെ അത്ഭുതപ്രകടനം കാഴ്ചവെച്ചത്. 17 ബോളിൽ നിന്ന് ഫിഫ്റ്റി തികച്ച ഈ ‘അത്ഭുതബാലൻ’ 18 ബോൾ കൂടി നേരിട്ട ശേഷം തന്റെ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചുറിയും സ്വന്തമാക്കി.

വെെഭവ് സൂര്യവൻഷിയുടേയും യശ്വസി ജയ്സ്വാളിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ഗുജറാത്തിനെ രാജസ്ഥാൻ എട്ട് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു.

രാജസ്ഥാന് വേണ്ടി റിയാൻ പരാഗ് പുറത്താകാതെ 15 പന്തിൽ നിന്ന് 32 റൺസ് നേടി. നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നേടിയ 84 റൺസിന്റെ (‍50) ബലത്തിലാണ് ഗുജറാത്ത് 209 റൺസ് നേടിയെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി കുട്ടി മരിച്ചു കൊച്ചി: കളിക്കുന്നതിനിടെ റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി...

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന അടിമാലിയിൽ ദിവസങ്ങളായി ജനവാസമേഖലയിൽ കറങ്ങുന്ന...

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

Related Articles

Popular Categories

spot_imgspot_img