web analytics

വീണ്ടും വൈഭവ് ഷോ…55 പന്തില്‍ സെഞ്ചുറി, അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്

വീണ്ടും വൈഭവ് ഷോ…55 പന്തില്‍ സെഞ്ചുറി, അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്

ഹരാരെ: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശി നടത്തിയ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അപൂർവമായി മാറി.

വെറും 14 വയസുള്ള വൈഭവ്, ഇംഗ്ലണ്ട് ബൗളർമാരെ നിലംതൊടീക്കാതെ തല്ലിത്തകർത്തു 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു.

ലോകകപ്പ് ഫൈനലുകളിൽ കണ്ട ഏറ്റവും ഭീകരമായ ഇന്നിങ്‌സുകളിലൊന്നിനാണ് ഹരാരെ സാക്ഷ്യംവഹിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിൽ വൈഭവ് അതിവേഗം ആക്രമിച്ചില്ല. എന്നാൽ ജെയിംസ് മിന്റോ എറിഞ്ഞ എട്ടാം ഓവറോടെയാണ് വൈഭവിന്റെ ബാറ്റ് തീപൊള്ളിച്ചത്.

പിന്നീട് ഓരോ ബൗളറെയും അവൻ ഒരേ താളത്തിൽ ആക്രമിച്ചു. ഇന്നിങ്സിൽ ആകെ 15 സിക്‌സറുകളാണ് വൈഭവ് പറത്തിയത്. ഇതോടെ അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന റെക്കോഡ് വൈഭവ് സ്വന്തമാക്കി.

2008-ൽ ഓസ്‌ട്രേലിയയുടെ മൈക്കൽ ഹിൽ നേടിയ 12 സിക്‌സറുകളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

വെറും 55 പന്തുകൾ നേരിട്ടാണ് വൈഭവ് സെഞ്ചുറി പൂർത്തിയാക്കിയത്. ലോകകപ്പ് ഫൈനലിൽ ഇതുവരെ കണ്ട ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.

218.75 എന്ന അതിശക്തമായ സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഈ ഇടംകൈയ്യൻ ബാറ്ററുടെ ബാറ്റിങ്. 15 ഫോറുകളും 15 സിക്‌സറുകളും അടങ്ങിയതായിരുന്നു അവിസ്മരണീയമായ ഈ ഇന്നിങ്‌സ്.

ആയുഷ് മാത്രേയ് (53) യുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 142 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടും വൈഭവ് തീർത്തു. ഇതിൽ 87 റൺസും വൈഭവിന്റെ ബാറ്റിൽ നിന്നുമായിരുന്നു.

തുടർന്ന് വേദാന്ത് ത്രിവേദിയെ കാഴ്ചക്കാരനാക്കി, വെറും 39 പന്തിൽ 89 റൺസിന്റെ മറ്റൊരു വെടിക്കെട്ട് കൂട്ടുകെട്ടും താരം പടുത്തുയർത്തി.

മണ്ണി ലംസഡന്റെ പന്തിൽ പുറത്താകുമ്പോൾ, അണ്ടർ-19 ലോകകപ്പിലെ ചരിത്രപരമായ ഇരട്ട സെഞ്ചുറിക്ക് വെറും 25 റൺസ് മാത്രം അകലെയായിരുന്നു വൈഭവ്. താരം പുറത്താകുമ്പോൾ 25.3 ഓവറിൽ 251 റൺസ് എന്ന അതിശക്തമായ നിലയിലായിരുന്നു ഇന്ത്യ.

English Summary

Fourteen-year-old Indian opener Vaibhav Suryavanshi produced a sensational innings in the Under-19 World Cup final, smashing 175 runs off just 80 balls against England.

vaibhav-suryavanshi-175-u19-world-cup-final-india-england

Vaibhav Suryavanshi, Under-19 World Cup, India vs England U19, U19 World Cup Final, Indian cricket prodigy, cricket records, Harare cricket, youth cricket, India U19

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img