web analytics

ഓപ്പറേഷൻ ‘പടക്കം’: ജോലി സ്ഥിരപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ ബോംബിട്ട ‘കരാർ ഹീറോ’!

ഓപ്പറേഷൻ ‘പടക്കം’: ജോലി സ്ഥിരപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ ബോംബിട്ട ‘കരാർ ഹീറോ’!

വഡോദര: റെയിൽവേ പാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തിയെന്ന സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്.

വിവരം അധികൃതരെ അറിയിച്ച് ‘അപകടം ഒഴിവാക്കിയ ഹീറോ’യായി ശ്രദ്ധ നേടിയ കരാർ ജീവനക്കാരനും മുൻ സൈനികനുമായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് (47) തന്നെയാണ് അറസ്റ്റിലായത്.

‘ഹീറോ’ ഇമേജ് നേടിയിലൂടെ റെയിൽവേയിലെ കരാർ ജോലി സ്ഥിരപ്പെടുത്താനായിരുന്നു കൃത്രിമ ശ്രമമെന്ന് പൊലീസ് വെളിപ്പെടുത്തി.

ഞായറാഴ്ച വഡോദരയിലെ അങ്കത് സമീപം റെയിൽവേ പാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തിയതായി വിവരം ലഭിച്ചിരുന്നു.

കരാറടിസ്ഥാനത്തിൽ ലൈൻമാനായി ജോലി ചെയ്തിരുന്ന മുഷ്താഖ് തന്നെയാണ് പാളത്തിൽ സംശയാസ്പദ വസ്തു കണ്ടതായി അറിയിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പടക്കങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അട്ടിമറി ശ്രമമെന്ന സംശയത്തെ തുടർന്ന് കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയിരുന്നു.

എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ മുഷ്താഖ് തന്നെയാണ് പടക്കങ്ങൾ പാളത്തിൽ വെച്ചതെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സമീപത്തെ ഒരു വിവാഹവീട്ടിൽ നിന്ന് പടക്കങ്ങൾ ശേഖരിച്ച് പാളത്തിൽ വെച്ച ശേഷം, സ്‌ഫോടകവസ്തു കണ്ടതായി അറിയിച്ചതാണ് ഇയാളുടെ തന്ത്രമെന്നും അന്വേഷണത്തിൽ വ്യക്തമായി.

2024 മുതൽ 2026 വരെ രണ്ടുവർഷത്തെ കരാറിൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന മുഷ്താഖ്, കരാർ കാലാവധി അവസാനിക്കാനിരിക്കെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഇത്തരമൊരു നീക്കം നടത്തിയതായാണ് സൂചന.

മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് കരാർ നീട്ടുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യുന്ന പതിവ് കണക്കിലെടുത്താണ് ‘ഹീറോ’ പരിവേഷം നേടാൻ ഇയാൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

English Summary

In a dramatic twist, a contract railway worker and retired army personnel, Mushtaq Ahmed Mohammed Shaikh (47), who had reported explosives on a railway track near Vadodara, has been arrested for staging the incident himself. Police revealed that he placed firecrackers on the track to create a false alarm and gain recognition as a “hero” in hopes of securing a permanent railway job as his contract neared its end. He later confessed during questioning.

vadodara-railway-fake-explosive-contract-worker-arrested

Vadodara News, Railway Incident, Fake Bomb Scare, Crime News, Police Investigation, India News

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലയിൽ വീണ്ടും ജോസ് കെ. മാണി, പെരുമ്പാവൂരിൽ ബേസിൽ പോൾ

കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലയിൽ വീണ്ടും ജോസ്...

ബൂത്തിലേക്ക് മൊബൈൽ ഫോൺ അനുവദിക്കില്ല, ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; പുതിയ മാറ്റങ്ങൾ

ബൂത്തിലേക്ക് മൊബൈൽ ഫോൺ അനുവദിക്കില്ല, ഇവിഎമ്മിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ; പുതിയ...

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന്

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന് സീറ്റ് വിഭജന...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ‘ഇരട്ട ചക്രവാതച്ചുഴി’ വരുന്നു, വെള്ളിയാഴ്ച വരെ ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ പ്രവചനങ്ങൾ അപ്രസക്തമാക്കുന്ന രീതിയിലുള്ള ശക്തമായ...

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല ന്യൂഡൽഹി: അമ്പലപ്പുഴ നിയമസഭ...

Related Articles

Popular Categories

spot_imgspot_img