തൃശൂര്‍: കേരളത്തിലെ നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയാണ് വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍. എണ്‍പതിനോടടുത്ത് പ്രായമുള്ള വടക്കുംനാഥന്‍ ചന്ദ്രശേഖരനു നിരവധി ആരാധകരുണ്ട്.(Vadakkumnathan Chandrasekharan dead)
വാർധക്യ സഹജമായ അസുഖങ്ങൾ മൂലമാണ് ചരിഞ്ഞത്. വടക്കുന്നാഥക്ഷേത്രത്തില്‍ ഭണ്ഡാരപ്പിരിവു നടത്തി വാങ്ങിയ ആന എന്നതാണ് വടക്കുംനാഥന്‍ ചന്ദ്രശേഖരന്റെ സവിശേഷത. വടക്കുന്നാഥ ക്ഷേത്രത്തിലാണ് നടയിരുത്തിയത്. 1987നു ശേഷമാണ് പോബ്സണ്‍ ഗ്രൂപ്പ് ആനയെ നാട്ടിലെത്തിക്കുന്നത്.