web analytics

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു

കോട്ടയം പേരൂർ തച്ചനയിൽ പരേതനായ പ്രശസ്‌ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി( 69) അന്തരിച്ചു.

കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം ഇന്ന് (ആഗസ്റ്റ് 14) വൈകുന്നേരം അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ.

മക്കൾ : രാജേഷ്.ആർ (ക്ലറിക്കൽ അസിസ്റ്റന്റ്,എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം) രാജീവ്. ആർ (മാക്സ് ഹോസ്‌പിറ്റൽ ഡൽഹി)മരുമക്കൾ : മഞ്ജുഷ, വി.രാജു,അനുമോൾ.ആർ (എ ഐ എം എസ് ഹോസ്പിറ്റൽ ഡൽഹി).

‘ഭാര്യ എന്നതിനപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു, അവൾക്ക് ഇഷ്‌ടമുള്ളത് ചെയ്യാൻ ഞാൻ സ്വാതന്ത്ര്യം കൊടുത്തിരുന്നു’; വൈറലായി ദിലീപിന്റെ വാക്കുകൾ

കൊച്ചി: മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരദമ്പതികളായിരുന്നു മഞ്ജു വാര്യരും ദിലീപും, ബന്ധം വേർപിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ദാമ്പത്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും ജനശ്രദ്ധ നേടുന്നു.

1998-ൽ വിവാഹിതരായ ഇരുവരും 2014-ലാണ് നിയമപരമായി വേർപിരിഞ്ഞത്. എന്നാൽ, വേർപിരിയുന്നതിന് മുമ്പേ തന്നെ അവർ അകലുകയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

സിനിമാ ലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്ന വാർത്തകൾ പ്രകാരം, ദിലീപിന്റെ നടി കാവ്യ മാധവനുമായുള്ള അടുപ്പം തന്നെയാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്ന് ആരോപണം.

മഞ്ജുവിനും ഈ ഗോസിപ്പുകൾ കേട്ടിരുന്നുവെങ്കിലും, ദിലീപ് അന്നത്തെ കാലത്ത് എല്ലാ ആരോപണങ്ങളും തള്ളി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്, ദിലീപ് വർഷങ്ങൾക്കുമുമ്പ് നൽകിയ ഒരു അഭിമുഖമാണ്.


അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്:

“കാവ്യാ മാധവനുമായി ചേർത്ത് ആളുകൾ പലതും പറയുമ്പോൾ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാവും. എന്നാൽ, ‘ആളുകൾ പറയട്ടെ, അതൊന്നും കാര്യമില്ല’ എന്നാണ് ഞാൻ പറയാറുള്ളത്. ഭാര്യ മാത്രമല്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ് മഞ്ജു. അവളെ ഒളിപ്പിച്ച് വെച്ചുവെന്ന് പറഞ്ഞിട്ടുള്ളവർ ഉണ്ടെങ്കിലും, പൊസസീവ് സ്വഭാവം ശരിയല്ലെന്ന് തോന്നിയപ്പോൾ ഞാൻ മാറ്റം വരുത്തി. ഡാൻസ് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ‘നിന്റെ ഇഷ്ടം’ എന്നു ഞാൻ പറഞ്ഞിരുന്നു. പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതും ചെയ്യാമെന്ന് പറഞ്ഞു. മഞ്ജു സിനിമ ചെയ്യണമെന്നു പറഞ്ഞാലും ഞാൻ എതിർക്കില്ല.”

വേർപിരിഞ്ഞതിന് ശേഷം, മഞ്ജു വാര്യർ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും തിരക്കിലാണ്. ദിലീപ്, കാവ്യ മാധവനുമായി വിവാഹിതനായി, അവരുടെ മകളും, മുൻ ഭാര്യ മഞ്ജുവിനോടുള്ള മകൾ മീനാക്ഷിയും ഉൾപ്പെട്ട പുതിയ കുടുംബജീവിതത്തിലാണ്.

‘ഇത് ഞാനും മഞ്ജുവാരിയരും അറിയാത്ത കാര്യങ്ങളാണല്ലോ, റീച്ച് കൂട്ടാൻ എന്തു തറവേലയും കാട്ടരുത് ‘…. വ്യാജവാർത്തയിൽ പ്രതികരണവുമായി നാദിർഷ

തന്നെയും മഞ്ജു വാര്യരെയും ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നാദിർഷ. താനും മഞ്ജുവും അറിയാത്ത കാര്യമാണ് വാർത്തയിൽ പറയുന്നതെന്നും റീച്ച് കിട്ടാനുള്ള മഞ്ഞ പത്രങ്ങളുടെ തറ വേലയാണ് ഇതെന്നും നാദിർഷ പറയുന്നു.

നാദിർഷായുടെ വാക്കുകൾ ഇങ്ങനെ:

‘‘ഇത് ഞാനും മഞ്ജുവാരിയരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ…ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്റെ … നമസ്ക്കാരം.’’ ഇതിനൊപ്പം വ്യാജ വാർത്തയുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരെ കുറിച്ച് നാദിർഷ പറയുന്നതെന്ന് തരത്തിൽ വ്യാജ വാർത്ത പ്രചരിച്ചത്.
‘‘മഞ്ജു വാരിയർ ഒരുപാട് മാറിപ്പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു.’’
ഇതായിരുന്നു പ്രചരിച്ച പോസ്റ്ററിലെ ഉള്ളടക്കം. നിരവധി പ്രതികരണങ്ങളാണ് ഇതിനെ തുടർന്ന് ഇരുവർക്കും എത്തിയത്.

വഴിയെ പോകുന്നവരും വരുന്നവരും ഒക്കെ അടിക്കുന്ന അവസ്ഥ, ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാൻ അവസരം തരുമെന്ന് ദിലീപ്

കൊച്ചി: വഴിയെ പോകുന്നവരും വരുന്നവരും ഒക്കെ അടിക്കുന്നതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നടൻ ദിലീപ്. അടി എന്തിനാണ് എന്നുപോലും അറിയില്ലെന്നും ദിലീപ് പറയുന്നു.

തന്റെ പുതിയ ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരുമെന്നും താരം പറഞ്ഞു.

നിലവിലെ കേസിനെ പറ്റി തനിക്ക് സംസാരിക്കാൻ താല്പര്യമില്ലെന്നും താരം പറയുന്നു. ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാൻ അവസരം തരുമെന്നും ദിലീപ് കൂട്ടിച്ചേർത്തു.

‘കേസുമായി ഒന്നും സംസാരിക്കാൻ ഇപ്പോൾ അനുവാദമില്ലാ, ഞാൻ സംസാരിച്ചാൽ അത് എനിക്ക് തന്നെ പാരയായി വരും, ഒരു ദിവസം ദൈവം തരും, ശ്രീനിവാസൻറെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നതെന്നു പോലും ചോദിക്കാൻ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും എന്നാണ് ദിലീപ് പറയുന്നത്.

ദിലീപ് നായകനായെത്തുന്ന ഫാമിലി കോമഡി ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. ദിലീപിന്റെ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ചിത്രം മേയ് 9 നാണ് തിയറ്ററുകളിൽ എത്തുന്നത്.

Summary:
Sulochana T (69), wife of late renowned film actor V.D. Rajappan, passed away at Perur Thachan, Kottayam. She was the former head nurse at Kottayam General Hospital.



spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

Related Articles

Popular Categories

spot_imgspot_img