വാഷിങ്ടൺ:അമേരിക്കൻ സർക്കാരിന്റെ ഷട്ട്ഡൗൺ പ്രതിസന്ധി ഇപ്പോൾ ആകാശയാത്രകളെയും താറുമാറാക്കുകയാണ്.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പുറപ്പെടുവിച്ച അടിയന്തര നിർദേശത്തെ തുടർന്ന് രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം വെട്ടിക്കുറച്ച് നൂറുകണക്കിന് വിമാന സർവീസുകൾ വ്യാഴാഴ്ച മുതൽ റദ്ദാക്കിത്തുടങ്ങി.
500-ലധികം ഫ്ലൈറ്റുകൾ റദ്ദാക്കി; യാത്രക്കാർക്ക് പ്രയാസം
ഇന്ന് മാത്രം സർവീസ് നടത്തേണ്ടിരുന്ന 500-ലേറെ വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.വിമാന തടസങ്ങൾ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ഫ്ലൈറ്റ്അവെയർ പ്രകാരം, വ്യാഴാഴ്ച ഉച്ചയോടെ റദ്ദാക്കലുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു.
സ്റ്റാഫ് കുറവ്, ഓപ്പറേഷൻസ് സപ്പോർട്ട് തകരാർ, ഷെഡ്യൂളിങ് പ്രശ്നങ്ങൾ എന്നിവയാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
രാജ്യത്തെ ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിലെ സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് ഉത്തരവ്. എന്നാൽ ഇതിന്റെ ആഘാതം ചെറു വിമാനത്താവളങ്ങളിലേക്കും വ്യാപിച്ചു.
ന്യൂയോർക്ക്, ലോസ് ഏഞ്ചലസ്, ഷിക്കാഗോ, ബോസ്റ്റൺ, വാഷിങ്ടൺ, ഫിലാഡൽഫിയ തുടങ്ങിയ വിമാനത്താവളങ്ങൾ കനത്ത ആഘാതത്തിലാണ്.
ഷെഡ്യൂളുകളിൽ 10% കുറയ്ക്കാൻ വിമാനക്കമ്പനികൾ തയ്യാറെടുപ്പ്
വിമാനക്കമ്പനികൾ ഘട്ടംഘട്ടമായി ഷെഡ്യൂളുകളിൽ 10% വരെ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ വാരാന്ത്യ യാത്രകൾ ഉൾപ്പെടെ കഴിഞ്ഞുപോകുന്ന ദിവസങ്ങളിലെ യാത്രാ പദ്ധതികൾ നിരാശയിലേക്കാണ് നീങ്ങുന്നത്.
ആയിരക്കണക്കിന് യാത്രക്കാർ യാത്ര മാറ്റിയോ റദ്ദാക്കിയോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ബുക്ക് ചെയ്ത യാത്രകൾ സമയത്ത് പറക്കുമോ എന്ന ആശങ്ക യാത്രക്കാരെ പിടിച്ചുലക്കുകയാണ്.
കപൂറിന്റെ മോഡസ് ഓപ്പറാണ്ടി; കുടുക്കിയത് സിംഗപ്പൂരിലെ ഗേൾഫ്രണ്ട്
കണക്റ്റിങ് ഹബുകളിലെ തടസ്സം യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
പ്രമുഖ കണക്റ്റിങ് ഹബുകളായ അറ്റ്ലാന്റ, ഡെൻവർ, ഓർലാൻഡോ, മയാമി, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വെട്ടിക്കുറയുന്നത് വലിയ അനുബന്ധ പ്രതിസന്ധികൾ സൃഷ്ടിച്ചു.
ഡാലസ്, ഹൂസ്റ്റൺ, ഷിക്കാഗോ എന്നിവ പോലെ ഒന്നിലധികം വിമാനത്താവളങ്ങളുള്ള നഗരങ്ങളിലും വ്യാപകമായ പ്രത്യാഘാതമാണ്.
എപ്പോൾ സാധാരണ നിലയിലാകുമെന്നത് വ്യക്തമല്ല. സർക്കാർ ഷട്ട്ഡൗൺ നീണ്ടാലുണ്ടാകുന്ന കാലതാമസം യാത്രാ രംഗത്ത് കൂടുതൽ കുരുക്കുകൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
English Summary
The U.S. government shutdown has severely disrupted air travel, with the FAA ordering major cuts in flight operations. Over 500 flights have already been canceled, and airlines will reduce schedules by 10%. Major airports, including New York, LA, and Chicago, are affected, causing nationwide travel chaos.









