വേഗക്കുതിപ്പിൽ താരമായി നോഹ. പാരിസ് ഒളിംപിക്സിൽ യുഎസ് താരം നോഹ ലൈൽസ് വേഗരാജാവായി. 9.79 (9.784 സെക്കൻഡിൽ ഓടിയെത്തിയാണ് നോഹ ലൈൽസ് സ്വർണനേട്ടം സ്വന്തമാക്കിയത്. US player Noah Lyles became the king of speed in Paris Olympics
സെമിയിൽ 9.83 സെക്കൻഡിൽ ഓടിയെത്തിയ നോഹ ലൈൽസ് മൂന്നാം സ്ഥാനത്തായിരുന്നു. നിലവിലെ ചാംപ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് ഫൈനലിൽ മത്സരിച്ചിരുന്നെങ്കിലും മെഡൽപ്പട്ടികയ്ക്കു പുറത്തായി.
2004 ൽ ആതൻസ് ഒളിംപിക്സിൽ ജസ്റ്റിൻ ഗാട്‍ലിനു ശേഷം 100 മീറ്ററിൽ ഒളിംപിക്സ് സ്വർണം നേടുന്ന ആദ്യ യുഎസ് താരമാണ് നോഹ ലൈൽസ്. 2020ലെ ടോക്കിയോ ഒളിംപിക്സിൽ 200 മീറ്ററിൽ വെങ്കലം നേടിയിട്ടുള്ള നോഹ ലൈൽസ്, ഒളിംപിക്സിൽ സ്വർണം നേടുന്നത് ഇതാദ്യം.
9.79 (9.789) സെക്കൻഡിൽ ഓടിയെത്തിയ ജമൈക്കൻ താരം കിഷെയ്ൻ തോംസൺ സെക്കൻഡിന്റെ 5000ൽ ഒരു അംശത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തൊതുങ്ങി. 98 മീറ്റർ വരെ മുന്നിലായിരുന്ന തോംസണെ, അവസാനത്തെ കുതിപ്പിലാണ് നോഹ ലൈൽസ് പിന്തള്ളിയത്. യുഎസിന്റെ തന്നെ ഫ്രെഡ് കെർലിക്കാണ് വെങ്കലം. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവാണ് ഫ്രെഡ് കെർലി.
ദക്ഷിണാഫ്രിക്കയുടെ അകാനെ സിംപിനെ 9.82 സെക്കൻഡിൽ ഓടിയെത്തി നാലാം സ്ഥാനം സ്വന്തമാക്കി. ബോട്സ്വാനയുടെ ലെറ്റ്സിൽ ടെബോഗോ (9.86), യുഎസ്എയുടെ കെന്നി ബെഡ്നറിക് (9.88), ജമൈക്കൻ താരം ഒബ്ലിക് സെവില്ല (9.91) എന്നിവരാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ സ്വന്തമാക്കി.