web analytics

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം

മിഡിൽ ഈസ്റ്റിൽ സംഘര്‍ഷ സാധ്യത മുറുകുന്നതിനിടെ ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ നിരീക്ഷണ വിമാനം.

യു.എസ് നേവിയുടെ നോർത്ത്‌റോപ്പ് ഗ്രമ്മൻ MQ-4C ട്രൈറ്റൺ ദീർഘനേരമായി ഇറാന്‍ തീരത്തിന് സമീപം പറന്നുകൊണ്ടിരിക്കുകയാണ്.

ഫ്ലൈറ്റ്‌റഡാർ ഡാറ്റ പ്രകാരം, പുലർച്ചെ 3.48 മുതൽ ട്രൈറ്റൺ ഇറാൻ തീരപ്രദേശത്ത് നിരീക്ഷണ പറക്കൽ ആരംഭിച്ചു.

അബുദാബി മേഖലയിൽ നിന്നാരംഭിച്ച് പലതവണ ഹോർമൂസ് കടലിടുക്ക് വരെ എത്തുന്ന പാതയിലൂടെയാണ് വിമാനത്തിന്റെ തുടർച്ചയായ സഞ്ചാരം.

കടൽ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ഈ ആളില്ലാ വിമാനം നിരവധി മണിക്കൂറുകളായി ഇതേ പാതയിൽ പട്രോളിംഗ് നടത്തുന്നതായാണ് സൂചന.

ഇതിനിടെ, ട്രൈറ്റൺ പറക്കുന്ന നിരീക്ഷണ മേഖലയിലേക്കാണ് ഇറാന്റെ ഡ്രോൺ-ക്യാരിയർ യുദ്ധകപ്പലായ ‘ഷാഹിദ് ബാഗേരി’ വിന്യസിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യു.എസ് നേവി സാന്നിധ്യത്തിന് മറുപടിയായി, ഹോർമൂസ് കടലിടുക്കിന് സമീപം കഴിഞ്ഞ ദിവസം ‘ഷാഹിദ് ബാഗേരി’ ഇറാൻ രംഗത്തിറക്കിയിരുന്നു.

സഞ്ചാര പാത വിലയിരുത്തുമ്പോൾ MQ-4C ട്രൈറ്റൺ ഈ കപ്പലിന് സമീപം എത്തിയതായി വ്യക്തമാണെന്നും ഇക്കാര്യം നിരവധി പേർ എക്സിൽ പങ്കുവെക്കുന്നതായും റിപ്പോർട്ടുണ്ട്.

കടലിലെ ശത്രുസാന്നിധ്യം കണ്ടെത്തുക, നിരീക്ഷണം നടത്തുക, സെർച്ച് ആൻഡ് റെസ്ക്യൂ (SAR) ഓപ്പറേഷനുകൾക്ക് സഹായം നൽകുക തുടങ്ങിയ ദൗത്യങ്ങൾക്കാണ് MQ-4C ട്രൈറ്റൺ പ്രധാനമായും ഉപയോഗിക്കുന്നത്.

ഏകദേശം 50,000 അടി ഉയരത്തിലധികം പറക്കാൻ ശേഷിയുള്ള ട്രൈറ്റൺ, തുടർച്ചയായി 24 മണിക്കൂറിലധികം ആകാശത്ത് നിലനിൽക്കാനും കഴിവുള്ളതാണ്.

ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ പേർ തിരയുന്ന വിമാനങ്ങളിൽ ഒന്നായി ഇത് മാറിയതായും റിപ്പോർട്ടുകളുണ്ട്.

ENGLISH SUMMARY

As tensions rise in the region, the US Navy’s Northrop Grumman MQ-4C Triton surveillance drone has been flying for hours near Iran’s coastline, repeatedly patrolling routes up to the Strait of Hormuz, according to Flightradar data. The drone’s operating area overlaps with the location of Iran’s drone carrier warship “Shahid Bagheri,” deployed recently near the Hormuz Strait. The MQ-4C Triton is designed for maritime surveillance and can fly above 50,000 feet while staying airborne for over 24 hours.

us-navy-mq4c-triton-drone-iran-coast-hormuz-surveillance

Iran, US Navy, MQ-4C Triton, Northrop Grumman, Drone Surveillance, Strait of Hormuz, Shahid Bagheri, Middle East Tensions, Maritime Patrol, Geopolitics

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്; എസ്. ശ്രീകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്;...

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

Related Articles

Popular Categories

spot_imgspot_img