ട്രംപിനും മസ്കിനും തിരിച്ചടി; പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി

ന്യൂയോർക്: അമേരിക്കയിലെ ചെലവ് ചുരുക്കലിന്‍റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടിക്ക് കനത്ത തിരിച്ചടി.

18 യുഎസ് ഏജന്‍സികളിലെ പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന മേരിലാന്‍ഡ് ജഡ്ജിയുടെ ഉത്തരവ് നില നില്‍ക്കുമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു.

പിരിച്ചുവിട്ടവരെ തല്‍സ്ഥാനങ്ങളില്‍ വീണ്ടും നിയമിക്കാന്‍ നേരത്തെ ബാള്‍ട്ടിമോര്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പുറത്താക്കപ്പെട്ട ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള അമേരിക്കൻ നീതിന്യായ വകുപ്പിന്‍റെ അഭ്യര്‍ത്ഥന അപ്പീല്‍ കോടതി പാനല്‍ നിരസിക്കുകയായിരുന്നു. ഡെമോക്രാറ്റുകള്‍ നയിക്കുന്ന 19 സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡി.സി.യും നല്‍കിയ കേസില്‍ ആണ് ഉത്തരവ് വന്നത്.

ഫെബ്രുവരി പകുതിയോടെ 18 പ്രധാന യുഎസ് ഏജന്‍സികളില്‍ നിന്നും ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള ഇന്‍റേണല്‍ റവന്യൂ സര്‍വീസ്, ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ ഘടകങ്ങളില്‍ നിന്നും പിരിച്ചുവിടപ്പെട്ട പ്രൊബേഷണറി ജീവനക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് ഇപ്പോഴത്തെ കോടതിവിധി.

ഫെഡറല്‍ തൊഴിലാളികളുടെ എണ്ണം ഗണ്യമായി ചുരുക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനുമുള്ള ട്രംപിന്‍റെയും ഇലോണ്‍ മസ്കിന്‍റെയും ശ്രമങ്ങളുടെ ഭാഗമായായിരുന്നു പ്രൊബേഷണറി തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം...

Related Articles

Popular Categories

spot_imgspot_img