web analytics

വ്യാപാരയുദ്ധം അവസാനിപ്പിച്ചു; തീരുവകൾ കുറയ്ക്കാൻ അമേരിക്കയും ചൈനയും

വാഷിങ്ടൺ: യുഎസ്-ചൈന വ്യാപാര തർക്കങ്ങൾക്ക് താത്കാലിക വിരാമം. ചൈനീസ് ഉൽപ്പന്നങ്ങളുടെ 145 ശതമാനം തീരുവ 115 ശതമാനം പോയിന്റ് കുറച്ച് 30 ശതമാനാമാക്കാൺ അമേരിക്കയും, അമേരിക്കൻ ഇറക്കുമതിക്ക് മേലുള്ള തീരുവ 10 ശതമാനമാക്കാൻ ചൈനയും സമ്മതിച്ചതായി യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അറിയിച്ചു.

90 ദിവസത്തേക്ക് പകരച്ചുങ്കം പിൻവലിക്കാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. ജനീവയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം.

ആഗോള സമ്പദ്വ്യവസ്ഥയെതന്നെ സാരമായി ബാധിച്ച ചൈന- യുഎസ് തർക്കത്തിൽ അയവുണ്ടായതോടെ ഓഹരി വിപണികൾ കുത്തനെ ഉയർന്നു.

സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന വ്യാപാര ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. ജാമിസൺ ഗ്രീറും, യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് തീരുവ കുറച്ച തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് കനത്ത തീരുവ ചുമത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ ഉന്നതതല ചർച്ചയിലാണ് തീരുമാനം.

അതേസമയം, വ്യാപാര യുദ്ധത്തിന്റെ പോര് മുറുക്കിയാണ് അമേരിക്കയും ചൈനയും തീരുവയുദ്ധം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ആദ്യം തീരുവകൾ വർധിപ്പിച്ച് പോരിന് തുടക്കമിട്ടത്.

അമേരിക്കയുടെ പണം അമേരിക്കയ്ക്ക് തന്നെ ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണും ആരോപിച്ചാണ് ട്രംപ് തീരുവ വർധിപ്പിച്ചത്.

‘ഉയർന്ന തീരുവ പ്രഖ്യാപിച്ചതിലൂടെ ഉപരോധത്തിന് തുല്യമായതാണ് സംഭവിച്ചത്. ഇരുപക്ഷവും അത് ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് വ്യാപാരം നടക്കണം. ഇത് നേടിയെടുക്കാൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് ഞാൻ കരുതുന്നു എന്നും’ സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

കഴിഞ്ഞ മാസം ചൈനയ്ക്കെതിരായ യുഎസ് 145 ശതമാനം തീരുവ ഉയർത്തിയതിനണ് പിന്നാലെ ചൈന 125 ശതമാനി ലെവി ചുമത്തി അമേരിക്കൻ ഇറക്കുമതിക്ക് തിരിച്ചടി നൽകുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

തൈപ്പൊങ്കൽ; കേരളത്തിലെ ഈ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി

കേരളത്തിലെ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി തമിഴ്നാട്ടിലെ...

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ വൈറൽ

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ...

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള...

ബലാൽസംഗ ശ്രമത്തിനിടെ രക്തസ്രാവം: ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി 18 കാരൻ

ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരുവിൽ...

യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ...

Related Articles

Popular Categories

spot_imgspot_img