web analytics

വെനസ്വേലയിൽ മഡൂറോയുടെ ഗതി ആർക്കും വരാം! മുന്നറിയിപ്പുമായി ട്രംപ് 

വെനസ്വേലയിൽ മഡൂറോയുടെ ഗതി ആർക്കും വരാം! മുന്നറിയിപ്പുമായി ട്രംപ് 

ന്യൂയോർക്ക്: വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

 ആവശ്യമെങ്കിൽ വീണ്ടും സൈനിക നടപടി ഉണ്ടാകുമെന്നും, ജനാധിപത്യ സർക്കാരിന് ശരിയായ അധികാര കൈമാറ്റം നടക്കുന്നതുവരെ അമേരിക്ക ഭരണം തുടരണമെന്നും ട്രംപ് വ്യക്തമാക്കി. 

യു.എസ്. കസ്റ്റഡിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും അമേരിക്കയിൽ വിചാരണ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിച്ചതായും ട്രംപ് പറഞ്ഞു. ഇനി വലിയ ആക്രമണം ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. 

വെനസ്വേലയിൽ മഡൂറോയുടെ ഗതി ആരെയും കാത്തിരിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. 

ഫ്‌ളോറിഡയിലെ മാർ-എ-ലാഗോയിൽ ചേർന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

യു.എസ്. സൈന്യത്തിന്റെ പിടിയിലായ മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർഫോഴ്‌സ് ബേസിലെത്തിച്ചു. 

ഗ്വാണ്ടനാമോയിലൂടെ കൊണ്ടുവന്ന ശേഷം സൈനിക വിമാനത്തിലാണ് ഇരുവരെയും ന്യൂയോർക്കിലെത്തിച്ചത്. 

സ്റ്റുവർട്ട് ബേസിൽ നിന്ന് ഹെലികോപ്റ്ററിൽ മാൻഹാട്ടനിലേക്ക് മാറ്റുന്ന ഇരുവരെയും യു.എസ്. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ ന്യൂയോർക്ക് ആസ്ഥാനത്ത് ചോദ്യം ചെയ്യും. തുടർന്ന് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ 

ഡിറ്റൻഷൻ സെന്ററിലാകും തടവിൽ പാർപ്പിക്കുക.

‘നാർക്കോ-ഭീകരവാദം’, കൊക്കെയ്ൻ ഇറക്കുമതിക്കുള്ള ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളിലാണ് ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ മഡൂറോയെ പ്രതിചേർത്തിരിക്കുന്നത്.

 ഡെൽറ്റ ഫോഴ്‌സ് അടക്കമുള്ള യു.എസ്. പ്രത്യേക സേന രഹസ്യമായി വെനസ്വേലയിൽ കടന്നുകയറി മഡൂറോയെ പിടികൂടിയതായും, കാരക്കാസ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അമേരിക്കൻ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.

 വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മഡൂറോയെ മോചിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

US President Donald Trump announced that the United States will take control of Venezuela until a democratic transfer of power is ensured. Venezuelan President Nicolas Maduro and his wife have been taken into US custody and moved to New York to face trial on drug trafficking and terrorism-related charges. Venezuela has declared an emergency amid reports of US military operations, while Russia has demanded Maduro’s release.

us-captures-maduro-trump-venezuela-american-control

Venezuela, Nicolas Maduro, Donald Trump, United States, US military action, New York trial, World news

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

വോട്ടിങ് മെഷീനിൽ പേര് മാറ്റണം; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി ഹൈക്കോടതിയിൽ

കൊച്ചി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്...

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; “അമേരിക്കയുമായി ചർച്ചകളില്ല”, പോരാട്ടം തുടരുന്നു!

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; "അമേരിക്കയുമായി ചർച്ചകളില്ല", പോരാട്ടം തുടരുന്നു! ടെഹ്‌റാൻ: പശ്ചിമേഷ്യയെ...

മാനസിക വെല്ലുവിളി നേരിടുന്നവരെ അപമാനിച്ചെന്ന് ആരോപണം; നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

നടൻ സലീം കുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി തിരഞ്ഞെടുപ്പ് പ്രചാരണ...

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം കൊച്ചി: എഎഫ്സി...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Related Articles

Popular Categories

spot_imgspot_img