യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ച് ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. 19 ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പടെ 400 കമ്പനികള്‍ക്കാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. US bans 19 Indian private companies
434 കമ്പനികള്‍ക്കാണ് ഒറ്റ ദിവസംകൊണ്ട് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമേ ചൈന, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ക്കും അമേരിക്ക വിലക്കേര്‍പ്പെടുത്തി.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നു പറഞ്ഞ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അദേയെമോ, യുക്രൈനെതിരെ അധാര്‍മിക യുദ്ധം നയിക്കുന്ന റഷ്യയ്ക്ക് ആര് സഹായം ചെയ്താലും ശക്തമായ നടപടിയുണ്ടാകുമെന്ന് പറഞ്ഞു. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.