ചെങ്കടലിലെ ചരക്കു കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രണമം നടത്തുന്ന യെമനിലെ ഹൂത്തി വിമതർക്കെതിരെ വ്യോമാക്രമണവുമായ് അമേരിക്കയും ബ്രിട്ടനും . യെമന്റെ തലസ്ഥാനമായ സൻആയിലെ ഹൂത്തി കേന്ദ്രങ്ങൾക്കും ഹുദൈവയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ബോംബ് വർഷിച്ച് യുദ്ധവിമാനങ്ങൾ തിരിച്ചുപോകുകയായിരുന്നു. ലോകത്തിലെ ചരക്ക് ഗതാഗതത്തിന്റെ 15 ശതമാനവും ചെങ്കടൽ വഴിയാണ് അമേരിക്കൻ യുദ്ധക്കപ്പൽ ഉൾപ്പെടെ 30 കപ്പലുകൾ ഇതുവരെ ഹൂത്തികൾ ചെങ്കടലിൽ ആക്രമിച്ചു. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന യുദ്ധം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ കപ്പലുകൾക്ക് നേരെയാണ് ഹൂത്തികൾ ആക്രമണം തുടങ്ങിയത്. പിന്നീട് ഒട്ടേറെ രാജ്യങ്ങളുടെ കപ്പലുകൾ ആക്രമിയ്ക്കുകയായിരുന്നു.
ആക്രമണം കടുപ്പിക്കുമെന്ന് അമേരിക്കയും ഹൂത്തികളും
കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ കടുത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ മണ്ണിൽ ആക്രമണം നടത്തിയ അമേരിക്കൻ ബ്രിട്ടീഷ് നടപടിയ്ക്ക് പ്രതികാരം ചെയ്യുമെന്നാണ് ഹൂത്തികളുടെ നിലപാട്. ആക്രമണം കടുപ്പിയ്ക്കുമെന്ന് ഹൂത്തിഅബ്ദൽ മാലിക്കും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മേഖലയിൽ യുദ്ധം തുടർന്നാൽ എണ്ണവിലയും യൂറോപ്പിൽ ഉൾപ്പെടെ അവശ്യ സാധനങ്ങൾക്കുള്ള വിലയും കുത്തനെ ഉയരും.
Also read: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടും; കൊലവിളി പ്രസംഗവുമായി SKSSF നേതാവ്