സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് മൂത്രാശയ അണുബാധ . മൂത്രനാളി മൂത്രാശയം എന്നിവയെ ബാധിയ്ക്കുന്ന അണുബാധ മൂലം വിറയലോടുകൂടിയ പനി, മനം പുരട്ടൽ ഛർദി, മൂത്രമൊഴിക്കുമ്പോൾ നീറ്റലും പുകച്ചിലും , ഇടയ്ക്കിടെ മൂത്രശങ്ക എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. Urinary tract infection; Cause and solution
പ്രമേഹ രോഗികളിൽ മൂത്രം മുഴുവനായി പോകാതെ കെട്ടിക്കിടക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം. അണുബാധയുള്ളവർ മൂത്രം പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഒഴിവാക്കണം, മൂത്രം ഒഴിക്കുമ്പോൾ പൂർണമായും ഒഴിക്കുക എന്നതും ശ്രദ്ധിക്കണം.
വൃത്തിയുള്ള കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കണം വേദനയുണ്ടെങ്കിൽ ഹോട്ട് വാട്ടർ ബാഗ് ഉപയോഗിക്കാം, മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കി ശുചിത്വം പുലർത്തണം, ധാരാളം വെള്ളം കുടിയ്ക്കണം വെള്ളം കൂടുതൽ കുടിച്ച് മൂത്രമൊഴിക്കുമ്പോൾ ബാക്ടീരിയ പുറത്തുപോകും.
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിച്ച് മൂത്രസഞ്ചി ശൂന്യമാക്കണം, സ്വകാര്യ ഭാഗങ്ങൾ മുന്നിൽ നിന്നും പിന്നോട്ടു കഴുകുന്ന രീതിയാണ് നല്ലത്, ക്രാൻബെറി ജ്യൂസ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കാപ്പിയും ചായയും കുറച്ച് കഞ്ഞിവെള്ളം , വെള്ളം , ഫ്രഷ് ജ്യൂസ് എന്നിവ കുടിയ്ക്കാം ധാരാളമായി വെള്ളം കുടിയ്ക്കണം.