അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. ബിജെപിയുടെ പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തിയത്.

ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ കെജി മാരാർ സ്മാരക സ്തൂപം അമിത് ഷാ അനാച്ഛാദനം ചെയ്യും. പിന്നാലെ ബിജെപി നിർവാഹക സമിതി യോഗത്തിലും പങ്കെടുക്കും.

തുടർന്ന് ബിജെപി പഞ്ചായത്ത് തല നേതൃ യോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ബിജെപിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ആകും പ്രധാനമായും അമിത് ഷാ കേരള നേതാക്കൾക്ക് നൽകുക.

സംസ്ഥാനത്ത് ബിജെപി നേതൃനിരയുടെ പുനഃസംഘടനയ്ക്ക് ശേഷം ഇതാദ്യമായാണ് നേതൃയോഗം നടക്കുന്നത്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദർശനത്തിൻ്റ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി.

കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.

ഇന്നലെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ആണ് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടത്. വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസമാകുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരമാണ് കലക്ടരുടെ ഉത്തരവ്‌ പുറത്തിറങ്ങിയിരിക്കുന്നത്.

തളിപ്പറമ്പ് താലൂക്കിലും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. പൊലീസ്, പാരാമിലിറ്ററി, എയർഫോഴ്‌സ്‌, എസ്പിജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്ന് അറിയിപ്പിൽ കലക്ടർ വ്യക്തമാക്കി.

ബിജെപിയുടെ കേരളത്തിലെ ഭാരവാഹികളുടെ പട്ടിക


തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ ഭാരവാഹികളുടെ പട്ടിക പുറത്ത്.കെ സുരേന്ദ്രൻ പക്ഷത്തെ വെട്ടിനിരത്തിയുള്ള പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ .ജെ.പി.നദ്ദയുടെ അനുമതിയോടെയുള്ള സംസ്ഥാന ഭാരവാഹികളുടെ പട്ടിക സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ടു.

എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ.എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറൽ സെക്രട്ടറിമാർ

അഡ്വ.ഷോൺ ജോർജ്, ഡോ.കെ.എസ്.രാധാകൃഷ്ണൻ, സി.സദാനന്ദൻ മാസ്റ്റർ, അഡ്വ.പി.സുധീർ, സി.കൃഷ്ണ‌കുമാർ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ഡോ.അബ്ദുൾ സലാം, ആർ.ശ്രീലേഖ IPS (Retd.), കെ.സോമൻ, അഡ്വ.കെ.കെ.അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

അശോകൻ കുളനട, കെ.രഞ്ജിത്ത്, രേണു സുരേഷ്, അഡ്വ.വി.വി.രാജേഷ്, അഡ്വ.പന്തളം പ്രതാപൻ, ജിജി ജോസഫ് ശ്രീ.എം.വി.ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി.ശ്യാംരാജ്, എം.പി.അഞ്ജന രഞ്ജിത്ത് എന്നിവരടങ്ങുന്നതാണ് സെക്രട്ടറിമാരുടെ പട്ടിക.

അഡ്വ ഇ കൃഷ്ണദാസ് ട്രഷററും ജയരാജ് കൈമൾ ഓഫീസ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

അഭിജിത്ത് ആർ.നായർ സോഷ്യൽ മീഡിയ കൺവീനറും ടി.പി.ജയചന്ദ്രൻ മാസ്റ്റർ മുഖ്യ വക്താവും സന്ദീപ് സോമനാഥ് മീഡിയ കൺവീനറും അഡ്വ.വി.കെ.സജീവൻ സംസ്ഥാന സെൽ കോ-ഓർഡിനേറ്ററുമാണ്.

Summary: Union Home Minister Amit Shah arrived in Kerala to attend BJP events in Thiruvananthapuram. His visit is part of the party’s strategic outreach and political engagements in the state.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

Related Articles

Popular Categories

spot_imgspot_img