കേന്ദ്ര ബജറ്റിൽ തോട്ടംമേഖലകൾക്ക് നേട്ടം ഉണ്ടാകണമെങ്കിൽ തേയിലക്കും , ഏലം , കാപ്പി തുടങ്ങിയ കർഷിക മേഖലകൾക്ക് സഹായങ്ങൾ പ്രഖ്യാപിക്കണം. ഇത്തവണ തേയില കർഷകർക്ക് സഹായം ബജറ്റിൽ ഉയർത്തിയിട്ടുണ്ട്. 500 കോടിയായിരുന്ന ടീ ബോർഡിന്റെ വിഹിതം 721 കോടിയായാണ് ഉയർത്തിയത്. union budget and agriculture benefits
ഈ തുക ഉപയോഗിച്ച് ചെറുകിട കർഷകർക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ പദ്ധതികൾ തയാറാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ ഏലം , കാപ്പി, തുടങ്ങിയ കൃഷികൾക്ക് ബജറ്റിൽ പരിഗണന ലഭിച്ചില്ല. ഇതോടെ ഉഷ്ണ തരംഗത്തിൽ കരിഞ്ഞ ഏലച്ചെടികൾക്ക് പാക്കേജിലൂടെ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ച കർഷകർക്ക് നിരാശയായി.
പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന പ്രഖ്യാപിച്ചതാണ് പിന്നെയുള്ളൊരു പ്രതീക്ഷ. സംസ്ഥാനത്തെ കർഷകർക്ക് പ്രയോജനം കിട്ടുമോ എന്നതാണ് ഇപ്പോൾ ജനം ഉറ്റുനോക്കുന്നത്. ഏലം റബ്ബർ , കാപ്പി മേഖലകളെ സർക്കാർ തഴഞ്ഞെന്ന് ആരോപിച്ച് ഡീൻ കുര്യാക്കോസ് എം.പി. രംഗത്തെത്തിയിരുന്നു.