കേന്ദ്ര ബജറ്റ് 2025: കിസാൻ ക്രെഡിറ്റ് കാർഡ്; വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി

കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി. നിലവിൽ ഇത് 3 ലക്ഷം രൂപയാണ്. ബജറ്റിൽ ഇതിനു ആവശ്യമായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നാണിത്.,Union Budget 2025: Kisan Credit Card; Loan limit increased to Rs 5 lakh

1998 -ലാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആദ്യമായി ആരംഭിച്ചത്.കർഷകർക്ക് വിള ഉൽപ്പാദനത്തിനും, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും താങ്ങാനാവുന്ന വ്യവസ്ഥകളിൽ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നിലവിൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് 9 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ സർക്കാർ 2 ശതമാനം പലിശ സബ്‌സിഡി അനുവദിക്കുന്നു. കൂടാതെ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 3 ശതമാനം അധിക കിഴിവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. അതായത് ഫലത്തിൽ കർഷകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കുന്നു.

കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകളുടെ വായ്പ പരിധി ഉയർത്തണമെന്ന ആവശ്യം വളരെ കാലമായി നിലനിൽക്കുന്നതാണ്. കർഷകരുടെ വരുമാനം വർധിപ്പിക്കുക, കാർഷിക മേഖലയെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പ്രവർത്തനം എന്നും, വായ്പ പരിധി ഉയർത്തുന്നത് മേഖലയെ പരിപോക്ഷിപ്പിക്കുമെന്നും അടുത്തവൃത്തങ്ങൾ പറയുന്നു.

മെച്ചപ്പെട്ട ഉപകരണങ്ങൾ, മെച്ചപ്പെട്ട വിത്തുകൾ, കാർഷിക സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കാൻ ഇത് കർഷകരെ പ്രാപ്തരാക്കുമെന്നു വിദഗ്ധർ കൂട്ടിച്ചേർത്തു.നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) ചെയർമാൻ കെ വി ഷാജിയും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ട്.

തീരുമാനം വൻകിട കർഷകർക്ക് മാത്രമല്ല, ചെറുകിട, ഇടത്തരം കർഷകർ, കന്നുകാലി കർഷകർ, മത്സ്യ കർഷകർ എന്നിവർക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2023 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, കിസാൻ ക്രെഡിറ്റ് കാർഡ് സ്‌കീമിന് കീഴിൽ 7.4 കോടിയിലധികം സജീവ അക്കൗണ്ടുകൾ ഉണ്ട്. ഇതിൽ കുടിശികയായ 8.9 ലക്ഷം കോടി വായ്പകൾ അടങ്ങുന്നു. 2024 ഒക്ടോബറോടെ, സഹകരണ- പ്രാദേശിക ഗ്രാമീണ ബാങ്കുകൾ 167.53 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകിയിട്ടുണ്ട്.

ഇതിന്റെ മൊത്തം ക്രെഡിറ്റ് പരിധി ?.73 ലക്ഷം കോടിയാണ്. ഇതിൽ ക്ഷീരകർഷകർക്ക് 10,453.71 കോടിയും, മത്സ്യ കർഷകർക്ക് 341.70 കോടിയും അനുവദിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ്

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ് പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

Related Articles

Popular Categories

spot_imgspot_img