UNION BUDGET 2024 : ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്‍ത്തും, അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍, 40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക്

കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് അവതരണം അവസാനിച്ചു. രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ബജറ്റുമായി രാഷ്ട്രപതിയെ സന്ദർശിച്ച ശേഷമാണ് നിർമല പാർലമെന്റിലെത്തിയത്. തിരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ :

മത്സ്യ സമ്പദ് പദ്ധതി വിപുലമാക്കും. ഇതിനായി അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍ സ്ഥാപിക്കും.

ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്‍ത്തും. വിനോദ സഞ്ചാര മേഖലയില്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.

പ്രതിരോധ മേഖലയില്‍ ചെലവ് വർധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയാവും.

40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയർപോർട്ടുകൾ ഇരട്ടിയാക്കും.

ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ മാറ്റമില്ല

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗന്‍വാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ഉള്‍പ്പെടുത്തും. മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും.

കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും

വിവിധ വകുപ്പുകളുടെ കീഴിൽ നിലവിലുള്ള മെഡിക്കൽ ഇൻഫ്രാ ഉപയോഗപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിക്കും.

മേല്‍ക്കൂര സോളാര്‍ പദ്ധതി വഴി ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും

സ്‌കില്‍ ഇന്ത്യാ മിഷന്‍ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. 54 ലക്ഷം യുവാക്കള്‍ നൈപുണ്യവും പുനര്‍-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. 7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വകലാശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

Also read: കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി; പൂജ നടന്നത് വൻ സുരക്ഷയിൽ

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

ആ പരസ്യത്തിൽ ഒന്ന് ക്ലിക്ക് ചെയ്തതേയുള്ളു, ഡോക്ടർക്ക് നഷ്ടമായത് 73 ലക്ഷം രൂപ…!

ആ പരസ്യത്തിൽ ഒന്ന് ക്ലിക്ക് ചെയ്തതേയുള്ളു, ഡോക്ടർക്ക് നഷ്ടമായത് 73 ലക്ഷം...

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ...

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം

2025 -ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം തിരുവനന്തപുരം: 2025-ലെ രണ്ടാം ചന്ദ്രഗ്രഹണം സെപ്റ്റംബർ 7-ന്...

മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ്

മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ് പാലക്കാട്:  യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ...

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ

സെഞ്ച്വറി അടിച്ച് വിരമിക്കാനൊരുങ്ങി പ്രിയൻ പ്രിയദർശൻ സംവിധാനം രംഗത്ത് നിന്ന് വിരമിക്കാനൊരുങ്ങുന്നു. നൂറാമത്തെ...

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ:

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ: ഇടുക്കി,...

Related Articles

Popular Categories

spot_imgspot_img