പുതിയങ്ങാടി പുതിയവളപ്പിൽ തീരദേശവാസികളെ ഭീതിയിലാഴ്ത്തി അപ്രതീക്ഷിത കടലേറ്റം . സൂനാമി ദുരിത ബാധിത പ്രദേശമായ ഇവിടെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് വൻ തിരമാലകൾ അടിച്ച് കയറിയത്. കടലിൽ നിന്ന് വെളളം അടിച്ചുകയറിയതോടെ സൂനാമി ആണെന്ന ഭീതിയിൽ പലരും വീടുകളിൽ നിന്ന് ഇറങ്ങി ഓടി.
അവധി ദിവസമായതിനാൽ വിദ്യാർഥികൾ വീടുകളിൽ ഉണ്ടായിരുന്നു. ഭീതിയോടെ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. പയനി ലക്ഷ്മി, തച്ചൻ രോഹിണി, ട്രീസ പത്രോസ് എന്നിവരുടെ വീടുകളിലേക്കാണ് വെളളം കയറിയത്. വിവരമറിഞ്ഞ് മാടായി പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി.
ചൂട്ടാട് പാർക്ക് ഭാഗത്തും വെളളം അടിച്ച് കയറി.ദിവസങ്ങളായി ഇവിടെ കടലേറ്റം ശക്തമാണെന്നും പ്രദേശവാസികൾ പറയുന്നു. സൂനാമി വരുത്തിയ ദുരിതത്തിൽ നിന്ന് ഇതുവരെ കരകയറാത്ത അഴിമുഖമായ ഇവിടെ പുലിമുട്ട് നിർമാണം നടന്നുവരികയാണ്.
കടലിൽ നിന്ന് വെളളം അടിച്ചുകയറിയതോടെശുദ്ധജലം ശേഖരിച്ച് വച്ച പാത്രങ്ങൾ വരെ ഒഴുകിപ്പോയി. വെളളം കയറാതിരിക്കാൻ വീടുകൾക്ക് സമീപത്ത് ചാക്കിൽ മണൽ നിറച്ച് തടയണ ഒരുക്കിയിട്ടുണ്ട്.
Read also: പുരുഷബീജത്തെ കൊല്ലും ഈ ഭക്ഷണങ്ങൾ; പുരുഷന്മാർ ഭക്ഷണത്തിൽ ഇവ നിർബന്ധമായും കുറയ്ക്കുക !