കെയിൻസ്: ഓസ്ട്രേലിയയിലെ കെയിൻസിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് സിനോബി ജോസ് (50) ആണ് മരിച്ചത്.
കെയിൻസ് ഹോസ്പിറ്റലിൽ ഡയാലിസിസ് വിഭാഗം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്ക ആഘാതത്തെ തുടർന്ന് ടൗൺസ് വിൽ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുല്ലുവഴി അറക്കൽ പരേതരായ ജോസ് ജോസഫ്, എൽസമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഡേവിഡ് മാത്യു, മക്കൾ : ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സെജോയി ജോസ് സഹോദരിയാണ്.
സംസ്കാരം 23ന് കെയിൻസ് ഗോർഡൻ വെയിലിൽ നടക്കും. സെന്റ് മൈക്കിൾ കത്തോലിക്ക ദേവാലയത്തിൽ രാവിലെ 10 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഹെറിറ്റേജ് ബ്രാഡി ഫ്യൂണറൽ ഹോമിൽ അന്തിമ ശുശ്രുഷകളും നടക്കും.