web analytics

ആറുവരിപ്പാതയിൽ നിന്നൊരു അടിപ്പാത, അതും കോഴിഫാമിലേക്ക്; ഇതൊക്കെ കേരളത്തിൽ മാത്രം നടക്കും

കണ്ണൂര്‍: കോഴി ഫാമിന് മാത്രമായി ദേശീയപാതയിൽ ഒരു അടിപ്പാത. കണ്ണൂർ മുണ്ടയാട് ആറുവരിപ്പാതയിലാണ് സർക്കാരിന്‍റെ പൗൾട്രി ഫാമിന് മാത്രമായി അടിപ്പാത നിർമ്മിച്ചിരിക്കുന്നത്.

മാത്രമല്ല അത് പൊതുജനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ഗെയ്റ്റ് വെച്ച് താഴിട്ട് പൂട്ടിയിട്ടിരിക്കുകയാണ്.

ആവശ്യമുള്ള പലയിടങ്ങളിലും അടിപ്പാത വേണമെന്നിരിക്കെയാണ് 500 മീറ്ററിനപ്പുറം മറ്റൊരു വഴിയുള്ള ഇവിടെ ഒരു സ്ഥാപനത്തിന് മാത്രമായി അടിപ്പാത നിർമിച്ചത്.

റീജിയണൽ പൗൾട്രി ഫാമിന് സമാന്തരമായി ചെറുവാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ പാകത്തിനാണ് അടിപ്പാത നിര്‍മിച്ചിരിക്കുന്നത്.

എന്നാലും ഇതെന്തിന് പൂട്ടിയെന്ന കാര്യത്തിൽ ആര്‍ക്കും ഉത്തരമില്ല.അഞ്ഞൂറു മീറ്റർ മാറി മറുപുറം കടക്കാൻ മറ്റൊരു വഴിയുള്ളപ്പോഴാണ് ഇവിടെ പ്രത്യേകം അടിപ്പാത നിര്‍മിച്ചിരിക്കുന്നതെന്നതാണ് വിചിത്രം.

ജില്ലയിൽ തന്നെ നിരവധി സ്ഥലങ്ങളിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സമരങ്ങളടക്കം നടക്കുന്നുണ്ട്.

ഒകെയുപി സ്കൂളിന് സമീപത്ത് അടിപ്പാതയില്ലാത്തതിനാൽ ഏഴു കിലോമീറ്ററാണ് ബസുകൾക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത്.

അത്തരത്തിൽ അവിടെ കടും പിടിത്തം പിടിക്കുമ്പോഴാണ് ഇവിടെയിങ്ങനെയൊരിളവെന്നതിലാണ് രൂക്ഷ വിമര്‍ശനം.

ആവശ്യമുള്ള സ്ഥലത്ത് അടിപ്പാത നിര്‍മിക്കാതിരിക്കുകയും ആവശ്യമില്ലാത്ത സ്ഥലത്ത് അടിപ്പാത നിര്‍മിക്കുകയും ചെയ്ത ദേശീയപാത അതോറിറ്റിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അടിപ്പാത പൂട്ടിയിട്ടിരിക്കുന്നതടക്കം വിചിത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡ് നിർമാണ സമയത്ത് പോൾട്രി ഫാം ആവശ്യപ്പെട്ടത് പ്രകാരം അടിപ്പാതയുണ്ടാക്കിയതെന്നാണ് ദേശീയപാതാ അതോറിറ്റി നൽകുന്ന വിശദീകരണം.

സാമൂഹികവിരുദ്ധരുടെ താവളമാകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നാണ് പറയുന്ന ന്യായം. പൊതുജനത്തിന് ഉപയോഗിക്കാൻ ഇന്നല്ലെങ്കിൽ നാളെ തുറന്നു നൽകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം; ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും കാർ അപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം

പ്രവാസലോകത്ത് കണ്ണീരായി രണ്ട് മലയാളി യുവാക്കളുടെ മരണം വിദേശമണ്ണിൽ മലയാളി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട്...

വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.

ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത്...

ക്രമക്കേടിന് തെളിവില്ലെന്ന് ഹൈക്കോടതി; ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം; വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് സുപ്രധാന വിധി

ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

Related Articles

Popular Categories

spot_imgspot_img