കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്നും വീണ് പരിക്കേറ്റ ഉമാ തോമസ് എം എൽ എ ആരോഗ്യസ്ഥിതിയിൽ പുരോഗതിയെന്ന ഡോക്ടർമാർ. 60 മുതൽ 70 ശതമാനം വരെ ശ്വാസോച്ഛാസം തനിയെ എടുക്കാൻ തുടങ്ങി. നിലവിൽ പ്രഷർ സപ്പോർട്ട് മാത്രമെ നൽകുന്നുള്ളൂ എന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ശ്വാസകോശത്തിലെ നീർക്കെട്ട് കാരണം രണ്ട് ദിവസം കൂടി വെൻ്റിലേറ്ററിൽ തുടരേണ്ടി വന്നേക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.(Uma Thomas MLA should remain on ventilator for two more days)
അതേസമയം നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് നിഗോഷ് കീഴടങ്ങിയത്. അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ പൊലീസ് തിരികെ വിളിപ്പിക്കും.
മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്.