യു.കെ.യിലെ ഏറ്റവും ഭാരമുള്ള മനുഷ്യനായ ജേസൺ ഹോൾട്ടൺ ശനിയാഴ്ച അന്തരിച്ചു. അമിതവണ്ണത്തെ തുടർന്നുണ്ടായ രോഗവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് മരണകാരണമായത്. രോഗബാധിതനായതിനെ തുടർന്ന് ഒക്ടോബറിൽ ക്രെയിൻ ഉപയോഗിച്ച് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ ഏറെ നേരം പരിശ്രമിച്ചാണ് ജേസൺ താമസിച്ചിരുന്ന അപാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നും പുറത്തിറക്കിയത്. അമിത ഭാരത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ മൂലം ആന്തരികാവയവങ്ങൾ തകരാറിലായതാണ് പെട്ടെന്നുള്ള മരണത്തിന് കാരണം . അവസാന നാളുകളിൽ ജേസൺ വണ്ണം കൂടിയതുമൂലം ശ്വസിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.