web analytics

യുകെ സ്വപ്നങ്ങൾക്ക് തിരിച്ചടി; ഇനി കെയറർ വീസകളിൽ കുടിയേറാമെന്ന് കരുതണ്ട; കർശന നിയന്ത്രണം, പുതിയ നിയമ പരിഷ്കാരങ്ങളുമായി ബ്രിട്ടിഷ് സർക്കാർ

ലണ്ടൻ: മലയാളികളുടെ യുകെ സ്വപ്നങ്ങൾക്ക് വമ്പൻ തിരിച്ചടി. കെയറർ വീസകൾ ഉൾപ്പെടെയുള്ള ‘താഴ്ന്ന വൈദഗ്ധ്യമുള്ള വീസ’കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമ പരിഷ്കാരങ്ങളുമായി ബ്രിട്ടിഷ് സർക്കാർ രംഗത്ത്.

ഇതുമായി ബന്ധപ്പെട്ട ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. വിദേശത്തുനിന്നുള്ള കെയർ വർക്കേഴ്സിന്റെ നിയമനം പൂർണമായും തടയുന്നതിനുള്ള നിർദേശങ്ങൾ പുതിയ ബില്ലിൽ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പർ പറഞ്ഞു.

യുകെയിലെ തദ്ദേശവാസികളുടെ തൊഴിൽ വൈദ​ഗ്ധ്യം ഈ മേഖലയിൽ വളർത്തിയെടുക്കുന്നതിനും ഒപ്പം നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനും ഉള്ള നടപടികളുടെ ഭാഗമാണിത്.

ഓരോ വർഷവും 50,000 കെയറർമാർ ഉൾപ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകൾ കുറയ്ക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് ബില്ലിൽ ഉള്ളതെന്നാണ് വിവരം.

എന്നാൽ, സോഷ്യൽ കെയർ മേഖലയിൽ ഇപ്പോഴും ജീവനക്കാരുടെ ക്ഷാമം ഉണ്ടെന്നും മേഖല ഇപ്പോഴും വിദേശ കെയറർമാരെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ചൂണ്ടിക്കാനിച്ചുകൊണ്ട് പ്രമുഖ കെയർ സ്ഥാപനങ്ങളും തൊഴിലാളി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.

കെയർ മേഖലയിൽ ഇപ്പോഴും ധാരാളം തൊഴിൽ സാധ്യതകളുണ്ടെങ്കിലും ഇത് പരിഹരിക്കാൻ ഹോം ഉടമകൾ ബ്രിട്ടിഷ് പൗരന്മാരെ ആശ്രയിക്കുകയോ അല്ലെങ്കിൽ നിലവിൽ ബ്രിട്ടനിലുള്ള വിദേശ വീസക്കാർക്ക് എക്സ്റ്റൻഷൻ നടപടികൾ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് യുവെറ്റ് കൂപ്പർ പറയുന്നു.

ബ്രിട്ടീഷ്സർക്കാരിന്റെ പ്രധാന ലക്ഷ്യം വർഷം തോറുമുള്ള കുടിയേറ്റനിരക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ വീസകൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഉയർത്തുന്നതും ശമ്പള പരിധി വർധിപ്പിക്കുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടുത്തും.

കുറഞ്ഞ തൊഴിൽ ലഭ്യതയുള്ള ലിസ്റ്റിലുള്ള ജോലികൾ ചുരുക്കം ചില മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുമെന്നും ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യാന്തര വിദ്യാർഥികളുടെയും ബിരുദധാരികളുടെയും കാര്യത്തിലും നിലവിലുള്ള നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുമെന്നാണ് റിപ്പോർട്ട്. 2023 ഓഗസ്റ്റിൽ 18,300 കെയർ വീസ അപേക്ഷകളാണ് ആഭ്യന്തര ഓഫിസിന് ആകെ ലഭിച്ചത്.

എന്നാൽ കെയറർമാർക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ കഴിയില്ലെന്ന നിയമം വന്നതോടെ ഈ വർഷം ഏപ്രിൽ മാസത്തിൽ ഇത് 1,700 ആയി കുറഞ്ഞിരുന്നു.

നിയമങ്ങളിലെ ഈ മാറ്റത്തിലൂടെ മാത്രമേ കുടിയേറ്റം നിയന്ത്രിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് കൂടുതൽ ശക്തമായ നിയമനിർമാണത്തിലേക്ക് സർക്കാരിനെ നയിക്കുന്നത്.

കുടിയേറ്റ വിരുദ്ധ വികാരം ഉയർത്തി രാഷ്ട്രീയ മുന്നേറ്റം നേടുന്ന റിഫോം യുകെ പാർട്ടിയുടെ വളർച്ച, ഈ രംഗത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിന് മേൽ ഒരു പരോക്ഷ സമ്മർദ്ദമായി നിലനിൽക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക് ക്രൂര മർദനം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക്...

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി കൊച്ചി : ലുലു...

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ ...

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ നെയ്‌റോബി:...

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

Related Articles

Popular Categories

spot_imgspot_img