ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറിനെ
അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി ട്വിറ്ററിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുമെന്ന് വിശ്വാസിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. (UK polls: PM Modi congratulates Keir Starmer on Labour’s ‘remarkable’ win)
ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനും മോദി നന്ദി പറഞ്ഞു. ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യ-യുകെ ബന്ധം ശക്തമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രവർത്തിച്ചു. സുനക്കിനും കുടുംബത്തിനും ആശംസകൾ നേർന്നതായും മോദി ട്വീറ്റ് ചെയ്തു.
14 വർഷം നീണ്ട കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് റിഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്.
ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്നാണ് വമ്പൻ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമരുടെ പ്രതികരണം.
Read More: സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പരിഗണനയിൽ, ജനങ്ങള്‍ക്ക് ആവശ്യമുള്ളതിന് മുന്‍ഗണനയെന്ന് സുരേഷ് ഗോപി
Read More: കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം; ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി