മരുന്നു വിതരണത്തിന് ഡ്രോൺ ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പഠിക്കുകയാണ് യു.കെ.യിലെ എയർ ട്രാഫിക് നിരീക്ഷകർ. മരുന്നു വിതരണത്തിന് പുറമെ റെയിൽവേ, വൈദ്യുതി ലൈനുകൾ നിരീക്ഷിക്കുന്നതിനും ഡ്രോൺ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. പദ്ധതി നടപ്പായാൽ ഡ്രോൺ ഓപ്പറേറ്റർമാർക്ക് അവരുടെ കാഴ്ച്ചയ്ക്ക് അപ്പുറത്തേയ്ക്ക് ഡ്രോൺ പറത്താനുള്ള അവകാശം യു.കെ.സിവിൽ ഏവിയേഷൻ അതോറിറ്റി നൽകും. പദ്ധതി യാഥാർഥ്യമായാൽ ഡ്രോൺ സാങ്കേതികവിദ്യ നിത്യജീവിതത്തിൽ കൂടുതൽ മേഖലകളിലേയ്ക്ക് എത്തിച്ചേരും