യുകെയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തുന്നവർ ശ്രദ്ധിക്കുക; അവധിയാഘോഷത്തിന് പോയ യുകെയിലെ മാതാപിതാക്കള്‍ക്ക് 4 കോടി പിഴ !

ഹോളിഡേ ഫൈനായി യു കെയിൽ കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് 443,322 പൗണ്ട്. വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയത് വലിയ തുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തില്‍ കുട്ടികളുമായി ദീര്‍ഘകാല അവധിക്കു പോകുന്നവരില്‍ ഏറെയും. ഈ മാതാപിതാക്കള്‍ക്കാണ് ഇതിന്റെ തിരിച്ചടി പ്രധാനമായും നേരിടേണ്ടിവരുന്നത്.

വര്‍ഷവും പിഴ വര്‍ധിച്ചുവരികയാണെങ്കിലും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചാണ് പിഴത്തുകയില്‍ 24 ശതമാനം വര്‍ധന ഉണ്ടായത്. നാട്ടിലേക്കുള്ള യാത്രയില്‍ ആണ് സ്‌കൂള്‍ ദിനങ്ങള്‍ പോകുന്നത്.

2016-17 കാലയളവിലാണ് അനധികൃതമായി സ്കൂളുകളില്‍ നിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ പിഴ വിധിക്കാന്‍ ആരംഭിച്ചത്. 2020-21 കാലയളവ് കോവിഡ് കാലമായിരുന്നതിനാല്‍ പിഴത്തുക അടയ്‌ക്കേണ്ടി വന്നില്ല എങ്കിലും പിന്നീട് ഓരോവര്‍ഷവും പിഴ വര്‍ധിച്ചുവരികയാണ്.

ഒരു കുട്ടി അഞ്ചോ അതിലധികമോ ദിവസം സ്കൂളില്‍ ഹാജരാകാതിരുന്നാല്‍ 80 പൗണ്ടാണ് പിഴ അടയ്ക്കേണ്ടത്. 28 ദിവസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ ഇത് ഇരട്ടിയായി ഉയരും.

വീണ്ടും അവധിയെടുത്താല്‍ ആദ്യംതന്നെ പിഴ 160 പൗണ്ടാകും. രണ്ടില്‍ കൂടുതല്‍ തവണ അനധികൃതമായി അവധിയെടുത്താല്‍ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിയും കോടതിയില്‍ നിന്നും 2500 പൗണ്ട് വരെ പിഴയും ലഭിക്കാം. യോര്‍ക്ഷെയറിലാണ് ഏറ്റവും അധികം പേര്‍ പിഴയൊടുക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

Related Articles

Popular Categories

spot_imgspot_img