യുകെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി മറ്റൊരു മരണവാര്‍ത്ത കൂടി. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍ താമസിക്കുന്ന മലയാളി നഴ്‌സ് വിന്‍സി കാഞ്ഞിരപറമ്പില്‍ വര്‍ഗീസ് നാട്ടില്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകീട്ടോടെയാണ് നാട്ടിലാണ് മരണം സംഭവിച്ചത്.
കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. യുകെയിലെത്തി രണ്ടു വര്‍ഷമായപ്പോഴാണ് രോഗം കണ്ടെത്തുന്നത്. രോഗം ഗുരുതരാവസ്ഥയിൽ ആയ ശേഷമാണ് കണ്ടെത്തിയത്.
അതുകൊണ്ട് ഏപ്രില്‍ അവസാനം നാട്ടില്‍ പോയി നാട്ടില്‍ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്.
സ്ട്രൗഡ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന വിന്‍സിക്ക്
9, 8, 6 ലും പഠിക്കുന്ന മൂന്ന് കുട്ടികളാണ് വിന്‍സിക്ക് ഉള്ളത്. വിന്‍സി മണ്ണൂത്തി മൂക്കാട്ടുക്കര കുടുംബാംഗമാണ്. ഭര്‍ത്താവ് റിജു മോന്‍ ജോസ് വടക്കഞ്ചേരി സ്വദേശിയാണ്.
മക്കള്‍ അന്ന മരിയ, ഏഞ്ചല്‍ മരിയ, ആഗ്‌ന മരിയ. മരണവിവരം അറിഞ്ഞ് ഭര്‍ത്താവ് റിജോയും കുട്ടികളും യുകെയില്‍ നിന്ന് നാട്ടിലേക്കു തിരിക്കും. സംസ്‌കാരം ശനിയാഴ്ച.