യുകെ മലയാളികളെ തേടി അത്യന്തം വേദനാജനകമായ മൂന്നു മരണവർത്തകളാണ് ഈ ദിവസങ്ങളിൽ കാത്തിരുന്നത്. ഏതാനും ദിവസം മുന്‍പ് കാര്‍ഡിഫിന് അടുത്ത് ന്യുപോര്‍ട്ടില്‍ മലയാളി യുവാവിനെ താമസ സ്ഥലത്തു കണ്ടെത്തിയതു മുതൽ തുടങ്ങിയ മരണ പരമ്പര അവസാനിക്കുന്നത് വൂസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയോടെയാണ്. UK Malayalees are shocked by the death of three Malayalees
വൂസ്റ്റർ യൂണിവേഴ്സിറ്റിയിൽ രണ്ടു വര്‍ഷം മുന്‍പ് നഴ്സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ എന്ന 20കാരനായ യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു വര്‍ഷം മുന്‍പ് നഴ്സിംഗ് പഠനത്തിന് എത്തിയതാണ് വിദ്യാർത്ഥി എന്നാണു വിവരം. യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുകയാണ്.
രണ്ടാമത്തെ സംഭവത്തിൽ തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെയാണ് ഏതാനും ദിവസം മുന്‍പ് അദ്ദേഹം താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ കാലങ്ങളില്‍ കേരള കാത്തലിക് അസോസിയേഷന്റെയും മറ്റും പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം കുറച്ചു നാളുകളായി പൊതു സമൂഹത്തിൽ നിന്നും മാറി ഒറ്റപ്പെട്ട നിലയിലാണ് കഴിഞ്ഞുവന്നിരുന്നത് എന്ന് പറയപ്പെടുന്നു. ഏതാനും വര്‍ഷങ്ങളായി ഒറ്റക്കായിരുന്നു താമസം.
മറ്റൊരു സംഭവത്തിൽ മകളോടൊപ്പം കുറച്ചുദിവസം ചിലവിടാനെത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു ആണ് മരണത്തിനു കീഴടങ്ങിയത്. ഹൃദ്‌രോഗത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. എന്നാല്‍ ചികിത്സയില്‍ ഇരിക്കവേ 75 കാരിയായ മാതാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ലിങ്കണ്‍ഷെയറിലെ ഗ്രിംബിസിയില്‍ താമസിക്കുന്ന മകളെ കാണാൻ എത്തിയതായിരുന്നു അമ്മ.