കെയറർ വിസയിൽ യു.കെ.യിലെത്തി പറ്റിക്കപ്പെടുന്ന മലയാളികൾ.. പലരും മുഴുപ്പട്ടിണിയിൽ

ബി.ബി.സി. ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടി കെയറർ വിസയിൽ യു.കെ.യിലെത്തി പറ്റിക്കപ്പെടുന്ന മലയാളികളുടെ കഥ. യു.കെ.യിലെ സ്വകാര്യ കെയർ ഹോമിലെ ജോലിക്കായി പലരും 15000 പൗണ്ട് വരെ പണം മുടക്കിയാണ് എത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏജന്റുമാർക്ക് പണം നൽകി എത്തിയവരിൽ പലർക്കും തൊഴിൽ ലഭിച്ചില്ല. മാത്രമല്ല പലരും ശമ്പളമില്ലാതെ തൊഴിലെടുക്കേണ്ടതായും വന്നു.

സ്വകാര്യ കെയർഹോമായ അൽചിത കെയർ കമ്പനിയ്ക്ക് വിസയ്ക്കായി പണം നൽകിയ ഒട്ടേറെ മലയാളികളുടെ പണമാണ് നഷ്ടമായത്. ഉദ്യോഗാർഥികളുടെ അവസ്ഥ കണ്ട് മാധ്യമങ്ങൾ അൽചിത കെയറുമായി ബന്ധപ്പെട്ടെങ്കിലും തട്ടിപ്പിനെക്കുറിച്ച് പ്രതികരിക്കാൻ അവർ തയാറായില്ല. പിന്നാലെ വിദേശ തൊഴിലാളികൾക്ക് സ്‌പോർഷർഷിപ്പ് നൽകാനുള്ള അൽചിത കെയറിന്റെ ലൈസൻസ് ഹോം ഓഫീസ് പിൻവലിച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണോ നടപടി എന്നത് വ്യക്തമല്ല.

കെയറർ വിസയിൽ യു.കെ.യിലെത്തി പറ്റിക്കപ്പെട്ട മലയാളികളിൽ പലരും ഭക്ഷണത്തിനു പോലും വകയില്ലാത്ത അവസ്ഥയിലാണ്. ജീവകാരുണ്യ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നൽകുന്ന റൊട്ടിയും പാലും കഴിച്ചാണ് പലരും ജീവൻ നിലനിർത്തുന്നത്. യാത്രക്കായി വൻ തുക പലിശയ്ക്ക് എടുത്തവർക്ക് നാട്ടിലേക്ക് തിരികെ മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നാട്ടിലെത്തിയാൽ കുടുംബാംഗങ്ങളേയും കടം വാങ്ങിയവരേയും അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.

ഫാമിലി വിസ ലഭിക്കാൻ സാധ്യതയുള്ളതിനാൽ പലർക്കും മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കാണാൻ കഴിയുന്ന ഒന്നായിരുന്നു കെയറർ വിസ. കെയറർ വിസയിലെത്തിയ പലരും സാമ്പത്തികമായി രക്ഷപെട്ടെങ്കിലും വിസ തട്ടിപ്പിന് ഇരയായവർ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. തട്ടിപ്പിന് ഇരയായെങ്കിലും നിയമപോരാട്ടം നടത്താൻ കഴിയാത്തവരാണ് ഭൂരിപക്ഷവും. ഇസ്രയേലിൽ മികച്ച വേതനം വാങ്ങി ജോലി ചെയ്തിരുന്ന നഴ്‌സുമാരും യു.കെ.യിലെത്തി തട്ടിപ്പിന് ഇരയായവരിൽ പെടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ എലോൺ മസ്കിന്റെ ടെസ്ല കമ്പനി ഇന്ത്യൻ...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

Related Articles

Popular Categories

spot_imgspot_img