web analytics

അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി 

അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി 

പ്രശസ്ത ഗായകൻ ഉദിത് നാരായണനെതിരേ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ രഞ്ജന ഝാ ബിഹാറിലെ സുപൗലിലെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

തന്റെ അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്നാണ് പ്രധാന ആരോപണം.
ചൊവ്വാഴ്ച അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് 61 കാരിയായ രഞ്ജന ഝാ പരാതി കൈമാറിയത്.
പരാതിയിൽ പറയുന്നതനുസരിച്ച്, 1984 ഡിസംബർ 7-ന് ഹിന്ദു ആചാരപ്രകാരം ഉദിത് നാരായണനുമായി വിവാഹം നടന്നുവെന്നാണ് രഞ്ജന ഝയുടെ വാദം.
 1985-ൽ ഉദിത് നാരായണൻ മുംബൈയിലേക്ക് താമസം മാറി. ഈ സമയത്ത് ദീപ എന്ന സ്ത്രീയെ വിവാഹം ചെയ്തുവെന്ന വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും, ഇക്കാര്യം ചോദിച്ചപ്പോൾ ഉദിത് വിവാഹം നിഷേധിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തതായും പരാതിയിൽ പറയുന്നു.
1996-ൽ ചികിത്സയ്ക്കെന്ന പേരിൽ ഉദിത്തും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേർന്ന് ഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചുവെന്നും, തന്റെ അറിവോ സമ്മതമോ ഇല്ലാതെ അവിടെ വെച്ച് ഗർഭപാത്രം നീക്കം ചെയ്തുവെന്നുമാണ് രഞ്ജന ഝയുടെ ആരോപണം. 
ചികിത്സ സമയത്ത് ദീപ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
വർഷങ്ങൾക്കുശേഷം നടത്തിയ പരിശോധനയിലാണ് ഗർഭപാത്രം നീക്കം ചെയ്ത കാര്യം വ്യക്തമായതെന്നും, ഈ സംഭവം തന്നെ കടുത്ത മാനസിക വിഷാദത്തിലേക്ക് തള്ളിവിട്ടതായും രഞ്ജന വ്യക്തമാക്കി.
2006-ൽ മുംബൈയിൽ എത്തിയപ്പോൾ ഉദിത്തും ദീപയും ചേർന്ന് അപമര്യാദയായി പെരുമാറിയെന്നും, വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതായും പരാതിയിൽ പറയുന്നു. 

പിന്നീട് നേപ്പാളിൽ ഭർത്താവിന്റെ മാതാപിതാക്കളെ കാണാൻ പോയപ്പോഴും അപമാനിച്ച് ഇറക്കിവിട്ടുവെന്നും, അതിനുശേഷം സ്വന്തം മാതാപിതാക്കളുടെ വീട്ടിലാണു താമസമെന്നും രഞ്ജന അറിയിച്ചു.
ഇക്കാര്യത്തിൽ കുടുംബ കോടതിയെയും വനിതാ കമ്മീഷനെയും സമീപിച്ചിരുന്നുവെന്നും, തന്നെ ഭാര്യയായി അംഗീകരിക്കാമെന്നും ഒത്തുതീർപ്പിലെത്താമെന്നും ഉദിത് ഉറപ്പുനൽകിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. 

എന്നാൽ പിന്നീട് വാക്കുമാറി, ജീവിതച്ചെലവ് നൽകുന്നത് നിഷേധിച്ചുവെന്നും, തുടർച്ചയായ വാഗ്ദാനലംഘനത്തെ തുടർന്നാണ് വീണ്ടും നിയമനടപടിക്ക് നിർബന്ധിതയായതെന്നും രഞ്ജന ഝ വ്യക്തമാക്കി.

English Summary

Ranjana Jha, the first wife of singer Udit Narayan, has filed a complaint at the women’s police station in Supaul, Bihar, alleging that her uterus was removed without her knowledge or consent. She also accused him of harassment, denial of marital status, and refusal to provide financial support. The complaint outlines incidents dating back to their marriage in 1984 and subsequent disputes.
udit-narayan-first-wife-ranjana-jha-complaint-supaul-police
Udit Narayan, Ranjana Jha, Bihar news, Supaul, women police station, complaint, domestic dispute, celebrity news, legal case, Malayalam news
spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

Related Articles

Popular Categories

spot_imgspot_img