web analytics

സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നല്‍കി; ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ചു; ഐടി ജീവനക്കാരിയും ഭർത്താവും കമ്പനി സിഇഒയും അറസ്റ്റിൽ

സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നല്‍കി; ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ചു; ഐടി ജീവനക്കാരിയും ഭർത്താവും കമ്പനി സിഇഒയും അറസ്റ്റിൽ

ഉദയ്പുര്‍: ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 

ഐടി കമ്പനിയുടെ സിഇഒ, സ്ഥാപനത്തിലെ വനിതാ എക്സിക്യൂട്ടീവ് മേധാവി, ഇവരുടെ ഭര്‍ത്താവ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

രാജസ്ഥാനിലെ ഉദയ്പുരില്‍ ഡിസംബര്‍ 20ന് നടന്ന പിറന്നാള്‍ പാര്‍ട്ടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം. 

പാര്‍ട്ടിയില്‍ അമിതമായി മദ്യപിച്ച യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ കാറില്‍ കയറ്റുകയായിരുന്നു. 

തുടര്‍ന്ന് ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

പ്രതികളായി ഐടി കമ്പനിയുടെ സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, സ്ഥാപനത്തിലെ വനിതാ ജീവനക്കാരി, ഇവരുടെ ഭര്‍ത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്.

 മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നല്‍കിയതായും അത് ഉപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലായതായും പോലീസ് പറയുന്നു.

 പിറ്റേന്ന് രാവിലെയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

English Summary:

Three people, including an IT company CEO, a senior female executive, and her husband, have been arrested in Udaipur for allegedly sexually assaulting a woman inside a moving car. The incident occurred on December 20 after a birthday party, when the intoxicated victim was offered a lift home. Police say the woman was rendered unconscious after being given a substance, and the accused assaulted her during the journey. The suspects are currently in four-day police custody.

udaipur-moving-car-sexual-assault-three-arrested

Udaipur, Sexual Assault, Crime News, Rajasthan, IT Company, Arrest, Police Investigation

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

Related Articles

Popular Categories

spot_imgspot_img