യുഎഇ, ദേശീയ ദിനം ആഘോഷിക്കുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. UAE National Day: 2 days of paid leave for private sector employees
മാനവവിഭവ ശേഷി മന്ത്രാലയം ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, സർക്കാർ ജീവനക്കാർക്കും ഈ ദിവസങ്ങളിൽ അവധി ലഭ്യമാകും. ഡിസംബർ 2 മുതൽ 4 വരെ സർക്കാർ ജീവനക്കാർക്ക് അവധി ഉണ്ടാകുമെന്ന് അധികൃതർ മുമ്പ് അറിയിച്ചിരുന്നു.