14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ
ദുബായ്: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിനു പിന്നാലെ, ഇന്ത്യയുടെ 14-കാരൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിക്കെതിരെ പാക് ആരാധകരുടെ അധിക്ഷേപം.
ഞായറാഴ്ച ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ 191 റൺസിന് ഇന്ത്യയെ തോൽപ്പിച്ചായിരുന്നു പാകിസ്താന്റെ കിരീടനേട്ടം.
മത്സരം അവസാനിച്ചതിന് ശേഷം സ്റ്റേഡിയത്തിൽ നിന്ന് ടീം ബസിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം പാകിസ്താൻ ആരാധകർ വൈഭവിനെ കൂവിയും കളിയാക്കിയും മോശം വാക്കുകൾ വിളിച്ചും അധിക്ഷേപിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തുവന്നതോടെ പാക് ആരാധകരുടെ പെരുമാറ്റത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ഇന്നിങ്സിന്റെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തിയാണ് വൈഭവ് തുടക്കം കുറിച്ചത്. എന്നാൽ 10 പന്തിൽ നിന്ന് 26 റൺസ് മാത്രമെടുത്ത താരം പുറത്തായി.
മത്സരത്തിനിടെ അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുന്നതിനിടെ വൈഭവും അലി റാസയും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്.
പാക് ആരാധകരുടെ പ്രകോപനപരമായ പരാമർശങ്ങൾക്കിടയിലും പ്രതികരിക്കാതെ വൈഭവ് സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്.
പ്രായപൂർത്തിയാകാത്ത താരത്തിനെതിരെ ഇത്തരമൊരു പെരുമാറ്റം കാണിച്ച ആരാധകരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വിമർശിക്കുകയാണ്.
ടൂർണമെന്റിൽ മുഴുവൻ മികച്ച ഫോമിലായിരുന്ന വൈഭവിന് ഫൈനലിൽ ആ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല.
എന്നാൽ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ യുഎഇയ്‌ക്കെതിരെ 56 പന്തിൽ സെഞ്ചുറി നേടിയ താരം, 95 പന്തിൽ 171 റൺസ് അടിച്ചെടുത്ത് (14 സിക്‌സറുകൾ ഉൾപ്പെടെ) ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ടൂർണമെന്റിൽ തകർപ്പൻ ഫോണിലായിരുന്ന വൈഭവിന് പക്ഷേ ഫൈനലിൽ ആ മികവ് പുറത്തെടുക്കാൻ സാധിക്കാതെ പോയി.
ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ വെറും 56 പന്തിൽ നിന്ന് സെഞ്ചുറി നേടിയ സൂര്യവംശി ടൂർണമെന്റിന് ആവേശകരമായ തുടക്കമാണ് നൽകിയത്.
അന്ന് 95 പന്തിൽ നിന്ന് 171 റൺസായിരുന്നു താരം അടിച്ചെടുത്തത്. 14 സിക്‌സറുകളടങ്ങുന്നതായിരുന്നു വൈഭവിന്റെ ഈ ഇന്നിങ്‌സ്.
English Summary
After India’s defeat to Pakistan in the Under-19 Asia Cup final in Dubai, 14-year-old Indian batting sensation Vaibhav Suryavanshi was verbally abused by a group of Pakistani fans while returning to the team bus. A video of the incident has gone viral, triggering widespread criticism of the fans’ behavior. Vaibhav, who impressed throughout the tournament, failed to replicate his form in the final.
u19-asia-cup-final-vaibhav-suryavanshi-abused-by-pak-fans
u19 asia cup, vaibhav suryavanshi, india vs pakistan, cricket news, pak fans, sports controversy









