ട്രംപിനെതിരെ റാലികളിൽ ആഞ്ഞടിച്ച് കമല .. യു.എസ്. തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ മാറി മറിയുമോ.ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ -ബൈഡൻ പിന്മാറിയതോടെ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ തിരക്കു കൂട്ടുകയാണ് പ്രസിഡന്റ് സ്ഥാനാർഥിയായ ഇന്ത്യൻ വംശജയായ കമലാ ഹാരിസ് . (U.S. Will the predictions change in the election)
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ മുൻ പ്രൊസിക്യൂട്ടറും ശിക്ഷിക്കപ്പെട്ട കുറ്റവാളിയും തമ്മിലുള്ള തിരഞ്ഞെടുപ്പായി പ്രചരണ റാലികളിൽ കമല വിശേഷിപ്പിച്ചു.റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപുംസ്ത്രീകളെ അപമാനിതരാക്കുന്ന വേട്ടക്കാരും. ഉപഭോക്താക്കളെ കബളിപ്പിച്ച വഞ്ചകരും. നേട്ടത്തിനായി നിയമങ്ങൾ പാലിക്കാത്തവരുമാണെന്ന് കമല വിളിച്ചു പറയുകയുണ്ടായി.
ബൈഡൻ ഒഴിഞ്ഞ ശേഷമുള്ള 36 മണിക്കൂറിനുള്ളിൽ കമലക്ക് പ്രചാരണത്തിന് 77 മില്യൺ പൗണ്ട് സമാഹരണം നടത്താനായി ഇതും കമലയുടെ വർധിച്ച പിന്തുണയെ സൂചിപ്പിക്കുന്നു. ജനപ്രീതിയില്ലാത്ത വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയെന്ന് ട്രംപും കമലെയെ വിശേഷിപ്പിച്ചിരുന്നു.
എന്നാൽ തോക്ക് നിയമം , ഗർഭഛിദ്രം, കുട്ടികളുടെ ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളിൽ സമ്പൂർണ മാറ്റമുണ്ടാകുെമെന്ന സൂചന നൽകി കമല തിരിച്ചടിച്ചു. തിരഞ്ഞെടുപ്പിൽ ബൈഡൻ്റെ തളർച്ചയിൽ പ്രതീക്ഷയർപ്പിച്ച ട്രംപ് ക്യാമ്പിന് കമല വെല്ലുവിളിയാകുമോ എന്ന് ഉറ്റു നോക്കുകയാണ് നിരീക്ഷകർ.