ജൂലായ് 13-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.38-നായിരുന്നു പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേ ട്രംപിന്റെ വലതുചെവിയില്‍ വെടിയേറ്റത്. പ്രചാരണയോഗത്തില്‍ പങ്കെടുത്തിരുന്ന ഒരാള്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. (U.S. Secret Service Director Resigns)
ഇപ്പോൾ ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യു.എസ്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റ്ല്‍ രാജിവെച്ചു. വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് പിന്നാലെയാണ് രാജി.
യു.എസ്. പ്രസിഡന്റുമാര്‍ക്കും മുന്‍ പ്രസിഡന്റുമാര്‍ക്കും സുരക്ഷയൊരുക്കാന്‍ ചുമതലപ്പെട്ട സീക്രട്ട് സര്‍വീസിന് വീഴ്ചയുണ്ടായെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്നേ ആരോപിച്ചിരുന്നു. കിംബര്‍ലിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും രംഗത്തെത്തുകയും ചെയ്തു.
ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് കിംബര്‍ലി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ ഏജന്‍സിയുടെ പ്രധാനപ്പെട്ട വീഴ്കകളിലൊന്നാണ് ഇതെന്നും അവര്‍ പറഞ്ഞിരുന്നു.