15 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് നിരോധിയ്ക്കാൻ ഋഷി സുനക് കൊണ്ടുവന്ന നിയമം യു.കെ.യിലെ ആദ്യ പാർലിമെന്ററി വോട്ടെടുപ്പിൽ പാസായി. എന്നാൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ ലിസ് ട്രസ് , ബോറിസ് ജോൺസൺ എന്നിവരുൾപ്പെടെയുള്ളവരെ ഈ നീക്കം ചൊടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പാർലിമെന്റിൽ 387 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 67 പേർ എതിർത്ത് വോട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങളാണ് യു.കെ.യിൽ അടിച്ചേൽപ്പിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.
Read also; ലക്ഷ്യം ഒരു വോട്ട് : ഇടുക്കിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊടുംവനത്തിലൂടെ നടന്നത് 18 കിലോമീറ്റർ !